പല്ലില്‍ മഞ്ഞപ്പുണ്ടോ; എങ്കില്‍ ഇതൊന്ന് ചെയ്‌ത്‌ നോക്കൂ

മഞ്ഞപ്പല്ല് കാരണം പലർക്കും ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാം, ചിരിക്കുമ്ബോള്‍ മഞ്ഞപ്പല്ല് കാണുന്നത് നാണക്കേടായും തോന്നാം.

പല്ലിലെ മഞ്ഞപ്പ് കളയാൻ വീട്ടില്‍ തന്നെ ലഭിക്കുന്ന സാധനങ്ങള്‍ സഹായിക്കും. അങ്ങനെ തയ്യാറാക്കിയ ഈ ടിപ് ഒന്ന് ചെയ്തു നോക്കൂ

ഈ ടിപ്പ് തയ്യാറാക്കാൻ, ഒരു പാത്രത്തില്‍ ആവശ്യത്തിന് ടൂത്ത് പേസ്റ്റ് എടുക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞളും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കുക. 8 തുള്ളി നാരങ്ങ നീര് ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ഇത്തരത്തില്‍ തയ്യാറാക്കിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച്‌ പല്ല് തേക്കുക.

രണ്ട് ദിവസത്തിലൊരിക്കല്‍ ഈ ടിപ്പ് ചെയ്യുന്നത് പല്ലിന്റെ മഞ്ഞനിറം മാറുകയും പല്ല് വെളുപ്പിക്കുകയും ചെയ്യും. കൂടാതെ, വായ് നാറ്റം കുറയുകയും വായ ഫ്രഷ് ആകുകയും ചെയ്യും. മഞ്ഞ പല്ലുള്ളവർ ചായയും കാപ്പിയും കുടിക്കുന്നത് കുറക്കണം. എങ്കില്‍ മാത്രമേ ഈ പ്രശ്നത്തില്‍ നിന്ന് മോചനം ലഭിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *