സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിംഗില്‍ രൂക്ഷവിമർശനവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
എങ്ങനെ സാമ്ബത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ താഴെത്തട്ടില്‍ നിന്നും പാർട്ടിക്ക് തന്ന കണക്കുകള്‍ പിഴച്ചത് ഗുരുതര വീഴ്ച്ചയാണെന്നും താഴെത്തട്ടിലുള്ള സാഹചര്യം മനസിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മരണവും വിവാഹവും ഉള്‍പ്പെടെ പ്രദേശത്തെ വിഷയങ്ങളില്‍ പാർട്ടി അംഗങ്ങള്‍ സജീവമായി ഇടപെടണം. ക്ഷേത്രങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കരുത്. വിശ്വാസികളെ കൂടെ നിർത്തണമെന്നും ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.