ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തരെ പമ്ബയില്‍ നിന്ന് സന്നിധാനത്തേക്ക് ചുമന്ന് എത്തിക്കുന്ന ഡോളി സേവനം ഇന്നു മുതല്‍ പ്രീപെയ്ഡ് ആക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.പമ്ബ, നീലിമല, വലിയ നടപ്പന്തല്‍ എന്നിവിടങ്ങളിലായിരിക്കും പ്രീപെയ്ഡ് കൗണ്ടറുകള്‍.ഓണ്‍ലൈനായി പണം അടച്ചും ഡോളി സേവനം ഉപയോഗിക്കാവുന്നതാണ്.നിശ്ചിത ദിവസത്തിനുശേഷം തുക തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് കൈമാറാനാണ് ആലോചന.
തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം ഡോളി തൊഴിലാളികള്‍ പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്ക് പിന്നീട് പിൻവലിക്കുകയായിരുന്നു. അമിത നിരക്ക് വാങ്ങുന്നത് അനുവദിക്കാൻ ആകില്ലെന്നും ന്യായമായ ആവശ്യങ്ങള്‍ ചർച്ച ചെയ്യാമെന്നുമാണ് ദേവസ്വം ബോർഡിൻറെ നിലപാട്.
80 കിലോ ഗ്രാം വരെ ശരീരഭാരം ഉള്ളവരെ ചുമന്നു കൊണ്ടുപോകുന്നതിന് 4000 രൂപ, 80 മുതല്‍ 100 കിലോഗ്രാം വരെയുള്ളവർക്ക് 5000 രൂപ, 100 കിലോഗ്രാമിന് മുകളില്‍ല്‍ ഭാരമുള്ളവർക്ക് 6000 രൂപ എന്നിങ്ങനെയാണ് ഡോളി സേവനത്തിന്റെ നിരക്ക്. നിലവില്‍ 1576 തൊഴിലാളികളും 394 ഡോളുകളുമാണുള്ളത്.