ഗാര്‍ഹിക പീഡനക്കേസില്‍ മകള്‍ക്ക് ഒരുപാട് മർദ്ദനം നേരിടേണ്ടി വന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ്.മകള്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു.
ഭര്‍ത്താവായ രാഹുല്‍ പി. ഗോപാല്‍ സ്ഥിരം മദ്യപാനിയും സൈക്കോ ടൈപുമാണ്. ഇനി അവനൊന്നിച്ചു ജീവിക്കാന്‍ തയ്യാറല്ല എന്ന് മകള്‍ പറഞ്ഞു.
ആദ്യത്തെ പരാതി കൊടുത്തപ്പോള്‍ മകള്‍ക്ക് ചില മോഹനവാഗ്ദാനങ്ങളൊക്കെ നല്‍കി. അങ്ങനെ മകളെക്കൊണ്ട് മൊഴി മാറ്റിപ്പിച്ചു. അങ്ങനെ വീണ്ടും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. പിന്നീട് ക്രൂരമായ പീഡനം മകള്‍ ഏല്‍ക്കേണ്ടി വന്നു. കൈകൊണ്ട് മര്‍ദിച്ചതിനേക്കാള്‍ വലിയ പീഡനം വാക്കുകള്‍ കൊണ്ട് ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്ന് അവള്‍ തന്നെ പോലീസിനോട് വ്യക്തമാക്കി.
മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഇതിന് മുമ്ബ് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതിന്റെ പേരിലും ക്രൂരമായ മര്‍ദ്ദിച്ചു.
ഒന്നരമാസം മുമ്ബാണ് ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസം തുടങ്ങിയത്.