കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഗുണംചെയ്യുന്ന ഒന്നാണ് പനിക്കൂർക്ക. പേര് സൂചിപ്പിക്കും പോലെ തന്നെ പനി മാറുവാൻ ഏറ്റവും നല്ല ഔഷധമാണ് പനിക്കൂർക്ക.
കുട്ടികളില്‍ ഉണ്ടാകുന്ന പനി , ജലദോഷം , കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ മാറ്റുവാനും പനിക്കൂർക്ക നല്ലൊരു ഔഷധമാണ് . ആയുർവേദത്തില്‍ സ്ഥിരമായി ഉപയോഗിച്ച് പോരുന്ന ഔഷധ സസ്യം കൂടിയാണിത്.
അധികം ഉയരമില്ലാതെ പടർന്ന് വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക അഥവാ ഞവര . കർപ്പൂരവല്ലി , കഞ്ഞികൂർക്ക എന്നും പ്രാദേശികമായി ഈ ഔഷധ സസ്യം അറിയപ്പെടുന്നു .നമ്മുടെ തൊടികളിലും മറ്റും ധാരാളമായി കണ്ടു വരുന്ന പലതരം ഔഷധ സസ്യങ്ങളില്‍ ഒന്നാണ് പനിക്കൂർക്ക
പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും , പനികൂർക്കയുടെ ഇല പിഴിഞ്ഞെടുത്ത നീര് സേവിക്കുന്നതും ആരോഗ്യത്തിനും, രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും , പല തരത്തിലുള്ള രോഗങ്ങള്‍ ശമിക്കുവാൻ വേണ്ടിയുള്ള ഒരുത്തമ പ്രതിവിധിയാണ് .
മുതിർന്ന ആളുകള്‍ പലരും നേരിടുന്ന ഒരു പ്രശ്നമാണ് സന്ധിവാതം . പനിക്കൂർക്ക ഇലയുടെ നീര് സ്ഥിരമായി സേവിക്കുന്നത് അസ്ഥികള്‍ക്ക് ബലവും ആരോഗ്യവും നല്‍കുന്നത് മൂലം സന്ധിവാതത്തിന് ഒരു പരിധി വരെ ആശ്വാസം നല്‍കുന്നതായിരിക്കും .
പല തരത്തിലുള്ള ദഹന പ്രശ്നങ്ങള്‍ക്കും , ശർദ്ധി , വയറിളക്കം എന്നിവക്കും പനിക്കൂർക്ക ഇലയുടെ നീര് സേവിക്കുന്നത് ഗുണം ചെയ്യും . പനികൂർക്കയുടെ ഇല പിഴിഞ്ഞ് നീരെടുത്തു കല്‍ക്കണ്ടത്തിനൊപ്പം സേവിക്കുന്നത് ചുമക്ക് നല്ലതാണ് .
പനികൂർക്കയുടെ ഇലയും തണ്ടും തീയില്‍ വാട്ടിയതിന് ശേഷം നീരെടുത്ത് നെറുകയില്‍ പുരട്ടുന്നത് ജലദോഷം , നീർക്കെട്ട് എന്നിവ ശമിക്കാൻ ഉത്തമമാണ്. പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുട്ടികളെ കുളിപ്പിക്കുന്നത് അവർക്ക് പനി വരുന്നത് തടയാൻ സഹായിക്കും