പനം കുല പോലുള്ള മുടി വേണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ഒരുപാട് ആഗ്രഹമുണ്ടെങ്കിലും ഇത് ചിലർക്ക് സ്വപ്നം മാത്രമായി അവശേഷിക്കുകയായിരിക്കും.
എങ്കില്‍ ഇനി അതിന്റെ ആവശ്യമില്ല. ഈ രീതിയില്‍ എണ്ണ തയ്യാറാക്കി ഉപയോഗിച്ചാല്‍ ആർക്കുവേണമെങ്കിലും മുടി വളർത്തിയെടുക്കാൻ സാധിക്കും.
അത്ഭുത ഗുണങ്ങള്‍ ഉള്ള ഈ എണ്ണ എങ്ങനെ തയ്യാറാക്കി എടുക്കാം എന്നും എന്തൊക്കെ ചേരുവകളാണ് ഇതിനായി വേണ്ടത് എന്നും നമുക്ക് നോക്കാം. ഇതിനായി ആദ്യം വേണ്ടത് കുറച്ച് കടുകെണ്ണയാണ്. അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് ഈ എണ്ണ നല്ലതുപോലെ ചൂടാക്കുക. എണ്ണ ചൂടായി വരുമ്ബോള്‍ ഇതിലേക്ക് കുറച്ച് ഉലുവ ചേർത്തു കൊടുക്കാം.
കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കണം. ഇത് 10 മിനിറ്റ് നല്ലതുപോലെ തിളപ്പിച്ചെടുക്കണം. നല്ലതുപോലെ തണുത്ത ശേഷം കാറ്റ് കയറാത്ത ഒരു ജാറില്‍ അടച്ച് സൂക്ഷിക്കാം ആവശ്യത്തിന് അനുസരിച്ച് കുളിക്കാം. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതിനും ചർമ്മത്തെ പോഷിപ്പിക്കാനും കടുകെണ്ണ ഏറെ നല്ലതാണ്.
അതുപോലെതന്നെ ഉലുവ താരനും മുടികൊഴിച്ചിലും വളരെ വേഗത്തില്‍ മാറ്റുന്നതിനും സഹായിക്കും. മുടി വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കറിവേപ്പില. ഇത് മുടിക്ക് കറുപ്പ് നല്‍കാനും മുടികൊഴിച്ചില്‍ തടയാനും സഹായിക്കും.