തിരുവനന്തപുരം:
ഹോട്ടൽമുറിയിൽ സഹോദരങ്ങൾ മരിച്ച നിലയിൽ
ബന്ധുക്കള്‍ ആരെങ്കിലും വന്നാല്‍ മൃതദേഹം വിട്ടു നല്‍കരുതെന്നും കുറിപ്പിലുണ്ട്
തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ രണ്ട് പേര് മരിച്ച നിലയില്‍. മഹാരാഷ്ട്ര സ്വദേശികളായ സഹോദരീ സഹോദരന്മാരെയാണ് വിനായക ടൂറിസ്റ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദക്തായി കോന്തിബ ബമന്‍ (48), മുക്ത കോന്തിബ ബമന്‍ (45) എന്നിവരാണ് മരിച്ചത്. ഈ മാസം 17 നാണ് ഇവര്‍ മുറിയെടുത്തത്.
മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തൊഴിലില്ലെന്നും അനാഥരാണെന്നും ആത്മഹത്യ ചെയ്യുന്നുവെന്നും കുറിപ്പിലുണ്ട്. ബന്ധുക്കള്‍ ആരെങ്കിലും വന്നാല്‍ മൃതദേഹം വിട്ടു നല്‍കരുതെന്നും കുറിപ്പിലുണ്ട്. മൃതദേഹം ദഹിപ്പിക്കണമെന്നും പത്മനാഭ സ്വാമി ഭക്തരാണെന്നും കത്തില്‍. അതാണ് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.