പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 19കാരന് വധശിക്ഷ

പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 19കാരന് വധശിക്ഷ. പശ്ചിമബംഗാളിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 19കാരന് വധശിക്ഷ വിധിച്ചത്.

കേസില്‍ ഒരുമാസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയും വിചാരണ 31 ദിവസത്തിനകം പൂര്‍ത്തിയാക്കുകയും ചെയ്തു.

മഹിഷ്മാരി ഗ്രാമത്തില്‍ ഒക്ടോബര്‍ അഞ്ചാം തീയതിയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് പൊലീസ് അതിവേഗം കേസില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.

: കല്ല്യാണത്തിന് സമ്മതിച്ചില്ല; പ്രായപൂര്‍ത്തിയാകാത്ത കാമുകിയുടെ അമ്മയേയും സഹോദരനേയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്

എന്നാല്‍ വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് മഹിഷ്മാരിയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കകം പ്രതി മൊസ്തകിന്‍ സര്‍ദാര്‍ പൊലീസിന്റെ പിടിയിലായി.

പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്നും ഐസ് ക്രീം വാങ്ങിക്കൊടുക്കാമെന്നും പ്രതി ആദ്യം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് പോലീസിന് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.

സംഭവ ദിവസം ട്യൂഷനു പോയ പെണ്‍കുട്ടി മടങ്ങിവരാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കിടികൂടിയതിന് ശേഷമുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുത്തു.

അതേസമയം സംഭവത്തില്‍ ഒരുമാസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയും വിചാരണ 31 ദിവസത്തിനകം പൂര്‍ത്തിയാക്കുകയും ചെയ്തു. വിചാരണയും ശിക്ഷാവിധി പ്രഖ്യാപനവും അതിവേഗം നടന്നതിനെ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *