പത്തിടങ്ങളില്‍ പുതിയ ഗവർണർമാരെ നിയമിച്ച്‌ രാഷ്‌ട്രപതി ദ്രൗപതി മുർമു.

പത്തിടങ്ങളില്‍ പുതിയ ഗവർണർമാരെ നിയമിച്ച്‌ രാഷ്‌ട്രപതി ദ്രൗപതി മുർമു. ശനിയാഴ്ച രാത്രിയാണ് രാഷ്‌ട്രപതിഭവൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

രാജസ്ഥാൻ, തെലങ്കാന, സിക്കിം, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, മഹാരാഷ്‌ട്ര, പഞ്ചാബ്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ചത്.

മലയാളിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ.കൈലാസനാഥനാണ് പുതുച്ചേരി ലഫ്.ഗവർണറായി നിയമനം ലഭിച്ചിരിക്കുന്നത്. കോഴിക്കോട് വടകര സ്വദേശിയായ ഇദ്ദേഹം, ഗുജറാത്തില്‍ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് വിരമിച്ചത്. ഹരിഭാവു കിസൻ ബാഗ്‌ദെയാണ് രാജസ്ഥാന്റെ പുതിയ ഗവർണർ. സി എച്ച്‌ വിജയശങ്കറാണ് മേഘാലയ ഗവർണർ.

ഝാർഖണ്ഡ് ഗവർണറായിരുന്ന സി പി രാധാകൃഷ്ണൻ ആണ് മഹാരാഷ്‌ട്രയുടെ പുതിയ ഗവർണർ. മുൻ കേന്ദ്രമന്ത്രി സന്തോഷ് കുമാർ ഗാങ്വാറാണ് പുതിയ ഝാർഖണ്ഡ് ഗവർണർ. തെലങ്കാന ഗവർണറായി ജിഷ്ണുദേവ് വർമ്മയ്‌ക്കും, സിക്കിം ഗവർണറായി ഓം പ്രകാശ് മാത്തൂറിനും ഛത്തീസ്ഗഡ് ഗവർണറായി രമണ്‍ ദേകയ്‌ക്കും നിയമനം നല്‍കി.

ലക്ഷ്മണ്‍ പ്രസാദ് ആചാര്യയാണ് അസം ഗവർണർ. ഇദ്ദേഹത്തിന് മണിപ്പൂർ ഗവർണറുടെ അധികചുമതല നല്‍കിയിട്ടുണ്ട്. അസം ഗവർണറായിരുന്ന ഗുലാബ് ചന്ദ് കത്താരിയയ്‌ക്ക് പഞ്ചാബ് ഗവർണറായും ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററായും നിയമനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *