പത്തനംതിട്ടയില്‍ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന സുധീഷ്, വീണാ ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഡിവൈഎഫ്‌ഐക്കാരെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതി.
പൊലീസ് ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തിലാണ് മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് ഇയാളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
അതേസമയം, മന്ത്രി വീണ ജോര്‍ജ്ജിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് രക്തഹാരം അണിയിച്ചതിന് പിന്നാലെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.