പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പോലീസുകാരനെ കസബ പോലീസ് അറസ്റ്റുചെയ്തു. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് പോലീസ് ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫീസറുമായ അജീഷിനെയാണ് (28) പോക്സോ നിയമപ്രകാരം കസബ പോലീസ് അറസ്റ്റുചെയ്തത്.
ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ്ചെയ്തു.
പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. കുറച്ചുദിവസം മുമ്ബ് വീട്ടിലെത്തിയ പെണ്‍കുട്ടിയോട് അജീഷ് അതിക്രമം കാണിച്ചെന്നാണ് പരാതി. മുട്ടിക്കുളങ്ങര ക്യാമ്ബിലുണ്ടായിരുന്ന അജീഷ്, മാസങ്ങള്‍ക്കുമുമ്ബാണ് പ്രത്യേക ടീമിനൊപ്പമുള്ള പരിശീലനത്തിനായി മലപ്പുറം അരീക്കോട് ക്യാമ്ബിലെത്തിയത്.
ഇയാള്‍ മുമ്ബ് മറ്റൊരു പെണ്‍കുട്ടിയോടും അപമര്യാദയായി പെരുമാറിയതായി ആരോപണമുണ്ടായിരുന്നു. ഈ സംഭവത്തില്‍ പരാതി നല്കാത്തതിനാല് അന്വേഷണമുണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.