പണയില്‍-പള്ളിക്കല്‍ റോഡിന്‍റെ ‘കഥ കഴിഞ്ഞിട്ട്’ കാലമേറെ

വർഷങ്ങളായി തകർന്ന പണയില്‍ – പള്ളിക്കല്‍ ഉടയൻകാവ് റോഡിനു മോക്ഷമില്ല. ഇതുവഴി കാല്‍ നടപോലും ദുസ്സഹമായിട്ട് നാളുകള്‍ ഏറെയായി.

500 ഓളം കുടുബങ്ങള്‍ താമസിക്കുന്ന ഈ ഭാഗത്ത് വാഹനങ്ങള്‍ എത്താൻ വളരെ ബുദ്ധിമുട്ടാണ്. പള്ളിക്കല്‍ നിന്നും പുത്തൂർ റോഡില്‍ ഏത്താനുള്ള പ്രധാന വഴിക്കൂടിയാണിത്. അത്യാവശ്യ ആശുപത്രി ആവശ്യങ്ങള്‍ക്കുപോലും വാഹനം വിളിച്ചാല്‍ പല വാഹനങ്ങളും എത്താത്ത അവസ്ഥയാണ്.

എത്തിയാല്‍തന്നെ വാഹനാപകടങ്ങള്‍ നടക്കാനുള്ള സാധ്യയുമെറെയാണ്. റോഡ് പുനർനിർമ്മിക്കണമെന്ന് അവശ്യപെട്ട് നിരവധി പരാതികള്‍ ഉയർന്നെങ്കിലും ത്രിതല പഞ്ചായത്ത്‌, പൊതുമരാമത്ത് അധികൃതർ മൗനത്തിലാണ്. പള്ളിക്കല്‍ അമ്മിണി പാലം, പെരുകുളം കനാല്‍ എലാ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലേക്കുള്ള ഏക റോഡ് മാർഗവും പണയില്‍ ഉടയൻ കാവ് റോഡാണ്.

കർഷകരും വിഷമത്തില്‍

സാധന സാമഗ്രികള്‍ കൃഷിയിടത്തില്‍ എത്തിക്കാനും വിളവെടുപ്പ് കഴിഞ്ഞ് വിഭവങ്ങള്‍ വിപണികളില്‍ എത്തിക്കാനും കർഷകർക്ക് സഹായകമായിരുന്ന ഈ റോഡ് തകർന്ന് വാഹനങ്ങള്‍ എത്താതെയായതോടെ കർഷകരും വിഷമത്തിലാണ്. വിവിധ സ്ഥാപനങ്ങളില്‍ ജോലിക്ക് പോകുന്നവർ, സ്കൂള്‍ വിദ്യാർഥികള്‍ എന്നിവരാണ് റോഡിന്‍റെ ദുരവസ്ഥ ദിവസവും അനുഭവിക്കേണ്ടി വരുന്നവർ.

റോഡിന്‍റെ ശോച്യാവസ്ഥക്കെതിരെ പ്രദേശവാസികള്‍ ചേർന്ന് പ്രതിഷേധ കൂട്ടായ്മ രൂപവത്കരിച്ചു. അധികൃതർക്ക് നിവേദനം നല്‍കാനും കൂടുതല്‍ പ്രതിഷേധത്തിനും രംഗത്തിറങ്ങാനുമാണ് സ്ത്രീകള്‍ അടക്കമുള്ള കൂട്ടായ്മയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *