പട്രോളിങ്ങിനിടയിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ പിടിയിലായത് അതേ സ്റ്റേഷൻ പരിസരത്തു നിന്നും ബൈക്ക് മോഷണം ചെയ്ത പ്രതി. തൃശൂർ പറവട്ടാനി സ്വദേശിയായ ചിറയത്ത് വീട്ടിൽ ബെഫിൻ (25) എന്നയാളെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യനും സിവിൽ പോലീസ് ഓഫീസർ സുഫീറും നടത്തിയ പട്രോളിങ്ങിനിടയിലാണ് ബൈക്ക് മോഷ്ടാവായ പ്രതിയെ പിടികൂടിയത്. 20.08. 2024 ന് പാലക്കാട് സദേശി തൃശൂർ ഫാത്തിമ നഗറിൽ വച്ചിരുന്ന ബൈക്കാണ് മോഷണം പോയിരുന്നത് ഇക്കാര്യത്തിന് ഈസ്റ്റ് പോലീസ് കേസ് റെജിസ്റ്റർ ചെയ്ത് സബ് ഇൻസ്പെക്ടർ അനിൽകുമാർ അന്വേഷണം നടത്തിവരികയായിരുന്നു.പട്രോളിങ്ങിനിടയിൽ കൊക്കാല റെയിൽവേ ഗേറ്റിന് സമീപത്തുള്ള പൊട്ടകുളം എത്തിയപ്പോൾ, ബൈക്കിലിരിക്കുകയായിരുന്ന പ്രതി പോലീസുദ്യോഗസ്ഥരെകണ്ടപ്പോൾ ബൈക്ക് ഉപേക്ഷിച്ച് റെയിവേ ട്രാക്കിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിസാഹസികമായി പ്രതിയെ പിൻതുടർന്ന് പിടികൂടിയ പോലീസുദ്യോഗസ്ഥർ പ്രതിയെ ചോദ്യം ചെയ്ത് വാഹനം പരിശോധിച്ചപ്പോഴാണ്. ഫാത്തിമ നഗറിലുണ്ടായ ബൈക്ക് മോഷണത്തിലെ പ്രതിയാണെന്നും അതേ ബൈക്ക് തന്നെയാണെന്നും മനസ്സിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. അന്വേഷണ സംഘത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെജോ എം, സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, ബാലസുബ്രഹ്മണ്യൻ, സിവിൽ പോലീസർ മുഹമ്മദ് സുഫീർ എന്നിവരും ഉണ്ടായിരുന്നു.