Tuesday, March 3, 2026
spot_img
HomeLATEST NEWSപട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ അദാലത്ത്:തീർപ്പാക്കിയത് 59 പരാതികൾ

പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ അദാലത്ത്:തീർപ്പാക്കിയത് 59 പരാതികൾ

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ തിരുവനന്തപുരം ജില്ലാ അദാലത്തിന്റെ രണ്ടാം ദിനത്തിൽ 59 പരാതികൾ തീർപ്പാക്കി. കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടന്റെ അധ്യക്ഷതയിൽ തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ 76 പരാതികളാണ് പരിഗണിച്ചത്. മറ്റ് പരാതികൾ ഹിയറിങ്ങിനായി മാറ്റി. വ്യാഴാഴ്‌ച്ചവരെയാണ് അദാലത്ത് നടക്കുന്നത്. വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുൻപാകെ സമർപ്പിച്ചിട്ടുള്ളതും, വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിലെ പരാതികളാണ് അദാലത്തിൽ തീർപ്പാക്കുന്നത്. പുതിയ പരാതികൾ സ്വീകരിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. മെമ്പർമാരായ സേതുനാരായണൻ, ടി കെ വാസു എന്നിവരാണ് ജില്ലാ അദാലത്തിന് നേതൃത്വം നൽകിയത്. പോലീസ് ഓഫീസർമാർ, റവന്യൂ, കൃഷി, പഞ്ചായത്ത് , പഞ്ചായത്ത്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments