പട്ടാമ്ബി പാലം തുറന്നു

 പ്രളയത്തെതുടർന്ന് അടച്ച പട്ടാമ്ബി പാലം മുഹമ്മദ്‌ മുഹ്സിൻ എം.എല്‍.എ ഗതാഗതത്തിന് തുറന്നുകൊടുത്തു.

ചൊവ്വാഴ്ച രാവിലെ പത്തിന് തുറക്കാനായിരുന്നു തീരുമാനമെങ്കിലും ഏഴിനുതന്നെ തുറന്നു. നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി ചടങ്ങില്‍ സംബന്ധിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗതീരുമാനപ്രകാരമാണ് പാലം തുറന്നത്.

ഇരുഭാഗത്തും പൊലീസിനെ നിയോഗിക്കണം, ഗതാഗതം സുഗമമാക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാരും പൊതുമരാമത്ത് എക്സി. എൻജിനീയറും സംവിധാനം ഒരുക്കണം എന്നീ നിബന്ധനകളോടെ ഒറ്റവരി ഗതാഗതത്തിനാണ് കലക്ടർ ഡോ. എസ്. ചിത്ര ഉത്തരവിട്ടത്.

കഴിഞ്ഞമാസം 30നാണ് വെള്ളമൊഴുകി കൈവരി തകർന്ന് പാലമടച്ചത്. ആഗസ്റ്റ് ഒന്നിന് താല്‍ക്കാലിക കൈവരികളൊരുക്കി കാല്‍നടയാത്രക്കാർക്കായി തുറന്നിരുന്നു. ദിവസങ്ങളോളം ഗതാഗതം മുടങ്ങിയതോടെ പ്രതിഷേധമുയർന്നതിനാലാണ് ഗതാഗതത്തിനായി തുറന്നത്.

പാലം തുറന്നെങ്കിലും കുരുക്ക് മുറുകി

പട്ടാമ്ബി: പട്ടാമ്ബി പാലം തുറന്നതോടെ ടൗണില്‍ ഗതാഗതക്കുരുക്കേറി. പാലത്തിലൂടെ ഒരു സമയം ഒരു ഭാഗത്തേക്ക്‌ മാത്രം വാഹനങ്ങള്‍ കടത്തിവിടുന്നതുകൊണ്ടാണ് വാഹനങ്ങള്‍ കുരുക്കിലാകുന്നത്. കൂറ്റനാട് ഭാഗത്തുനിന്ന് പാലം കടന്ന് ടൗണില്‍ പ്രവേശിക്കുന്ന ഗുരുവായൂർ റോഡ് ജങ്ഷനിലാണ് നിയന്ത്രിക്കാനാവാത്ത കുരുക്ക്. ഇതോടെ മേലെ പട്ടാമ്ബി വരെ വാഹനഗതാഗതം സ്തംഭിക്കുകയാണ്.

ബസ് സ്റ്റാൻഡ് മുതല്‍ മേലെ പട്ടാമ്ബി വരെ മുമ്ബ് തന്നെ വലിയ ഗതാഗതസ്തംഭനം നേരിട്ടിരുന്നു. പാലം കടന്ന് ഞാങ്ങാട്ടിരിവരെ ഇതിന്റെ പ്രത്യാഘാതം അനുഭവപ്പെടാറുണ്ട്. പുതിയ സാഹചര്യത്തില്‍ ഗതാഗത നിയന്ത്രണത്തിന് കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും തിരക്കേറിയ സമയങ്ങളില്‍ ഫലവത്താകുന്നില്ല. കൈവരികള്‍ നിർമിച്ച്‌ പാലം പൂർണ തോതില്‍ ഉപയോഗപ്പെടുത്തിയാലേ ഗതാഗതക്കുരുക്കിന് ശമനമാവൂ.

Leave a Reply

Your email address will not be published. Required fields are marked *