അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങും മുൻപ് ഫ്രാൻസിസ് മാർപാപ്പയുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ്.
ജനുവരി 9 മുതല്‍ 12 വരെ നടക്കുന്ന ഇറ്റലി-വത്തിക്കാൻ സന്ദർശത്തിനിടെയാകും കൂടിക്കാഴ്ച.
ജനുവരി പത്തിനാകും ഫ്രാൻസിസ് മാർപാപ്പയെ ബൈഡൻ കാണുക. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് എന്ന നിലയില്‍ ബൈഡന്റെ അവസാന വിദേശ സന്ദർശനമായിരിക്കും ഇത്.
ലോകമെമ്ബാടും സമാധാനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ മാർപാപ്പയുമായി ബൈഡൻ സംസാരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സന്ദർശനം തീർത്തും വ്യക്തിപരമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
ഇറ്റലി-വത്തിക്കാൻ സന്ദർശനം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ജനുവരി 20നാണ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണം.