പച്ച തേങ്ങ കഴിക്കാൻ പേടിക്കണ്ട, ഗുണങ്ങള്‍ പലത്

തേങ്ങപോലെ തേങ്ങ മാത്രം. ഇത്രയും പൂർണതയുള്ള ഒരു ആഹാരം ലോകത്ത് വേറെയുണ്ടെന്ന് തോന്നുന്നില്ല. തേങ്ങ ഒരേ സമയം പഴമാണ്, പച്ചക്കറിയാണ്, വിത്ത് വർഗമാണ്, ധാന്യവുമാണ്.

എല്ലാവർക്കും തേങ്ങാ കഴിക്കാൻ ഭയം കൊളസ്‌ട്രോള്‍ ഉണ്ടാകുമെന്ന ഭീഷണിയാണ്. എന്നാല്‍ ശാസ്ത്രം പറയുന്നത് അനുസരിച്ച്‌ ഫിനോള്‍ ധാരാളമായി അടങ്ങിയിട്ടുള്ള തേങ്ങ ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഗുണം നല്‍കുന്ന ഒന്നാണ്.

ഇത് ഓക്‌സിഡേററീവ് കേടുപാടുകള്‍ കുറച്ച്‌ ചകോശങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നു. ഇതിലൂടെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ സാധ്യത കുറയ്ക്കുന്നു. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ ഇവ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു.

തേങ്ങയ്ക്ക് മാത്രമല്ല, ഇതില്‍ നിന്നെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയ്ക്കും ഈ ഉപയോഗമുണ്ട്. എന്നാല്‍ ഇത് ഉപയോഗിയ്ക്കുന്ന രീതിയാണ് പ്രധാനം. ഇത് വറുത്തും പൊരിച്ചും ചൂടാക്കിയും ഉപയോഗിയ്ക്കുമ്ബോള്‍ ഇതിന്റെ ഗുണം നഷ്ടപ്പെടുന്നു. ഇത് ഇത്തരം വഴികളിലൂടെയല്ലാതെ കഴിയ്ക്കുമ്ബോഴാണ് ഗുണം ലഭിയ്ക്കുന്നത്.

ആയുര്‍വേദ പ്രകാരവും തേങ്ങ നല്ലതാണെന്നാണ് പറയുന്നത്. ശരീരത്തിലെ ദഹനാഗ്നിയുടെ അസന്തുലിതാവസ്ഥയാണ് കൊളസ്‌ട്രോള്‍ കാരണമായി ആയുര്‍വേദം വിശദീകരിയ്ക്കുന്നത്. ഇതിലൂടെ ദഹനം തകരാറിലാകുന്നു. ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുന്നു. ഇതെല്ലാം മോശം കൊളസ്‌ട്രോള്‍ ഉല്‍പാദനത്തിന് കാരണമാകുന്നു. തേങ്ങയും വെളിച്ചെണ്ണയുമെല്ലാം ശരിയായ രീതിയില്‍ ഉപയോഗിയ്ക്കുന്നത് അഗ്നിയെ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ സഹായിക്കുന്നു. വിഷാംശം നീക്കം ചെയ്യുന്നു, ദഹനം മെച്ചപ്പെടുത്തുന്നു. ഇതെല്ലാം തന്നെ കൊളസ്‌ട്രോള്‍ പരിഹാരവുമാകുന്നു.

പൂർണതയുള്ള ഭക്ഷണമാണ് തേങ്ങ. ചിലർ തേങ്ങ ചിരവുമ്ബോള്‍ ചിരട്ടയോട് അടുത്ത ഭാഗം വരുമ്ബോള്‍ വലിച്ചെറിയും. എന്നാല്‍ ഏറ്റവും പോഷകസമ്ബന്നമായ ഭാഗമാണ് ആ ബ്രൗണ്‍ നിറമുള്ള ഭാഗം. നെല്ലിന്റെ തവിടുപോലെ പോഷകസമ്ബുഷ്ടം. തേങ്ങയുടെ പൂർണത എന്നു പറയുന്നത് തൊലികൂടി ചേരുമ്ബോഴാണ്. ക്ഷാരഗുണത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് തേങ്ങ.

പ്രഭാത ഭക്ഷണത്തിലുള്‍പ്പെടുത്തി തേങ്ങ കഴിക്കുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ചർമ്മ കാന്തി കൂട്ടുന്നതിനും സഹായിക്കുന്നു. മുടിയിഴകള്‍ക്ക് തിളക്കം നല്‍കുന്നതിനും തേങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിക്കാം. ചിരകിയെടുത്ത തേങ്ങ ഒന്നോ രണ്ടോ സ്പൂണെടുത്ത് കഴിക്കാം. സാലഡിനൊപ്പവും, പുട്ടിനൊപ്പവും പച്ച തേങ്ങ കഴിക്കാം

Leave a Reply

Your email address will not be published. Required fields are marked *