വെച്ചൂരില്‍ ഈ മാസംതന്നെ രണ്ടാമതും പക്ഷിപ്പനി സ്ഥിരീകരിച്ച പശ്്ചാത്തലത്തില്‍ പഞ്ചായത്തിലെ വേരുവള്ളി ഭാഗത്ത് 3000 പക്ഷികളെ ഇന്ന് കൊന്നൊടുക്കും.
വീണ ഭവനില്‍ രഘുനാഥന്റെ കോഴിഫാമിലെ 300 കോഴികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്ബിള്‍ പരിശോധനയില്‍ പക്ഷിപ്പിനി സ്ഥിരീകരിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിഫാമിലുള്ള കോഴികളെ കൊന്നൊടുക്കാനും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനം ഏര്പ്പടെുത്താനും തീരുമാനിച്ചത്. ഈ മാസം ആദ്യം വെച്ചൂര്‍ സ്വദേശി വിനോദിന്റെ കോഴിഫാമില്‍ 19 കോഴികള്‍ ചത്തതോടെ പക്ഷിപ്പനി സ്ഥിരീകരിക്കുകയും 310 കോഴികളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു,
വെച്ചൂര്‍ പഞ്ചായത്തിലും വൈക്കം നഗരസഭ, തലയാഴം, ടിവി പുരം, കല്ലറ പഞ്ചായത്തുകളിലും നീണ്ടൂര്‍, അയ്മനം, തലയോലപ്പറമ്ബ്, കടുത്തുരുത്തി , മാഞ്ഞൂര്‍ പഞ്ചായത്തുകളിലെ ഈ സോണില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രദേശങ്ങളിലും പക്ഷികളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില്പന ജില്ലാ കളക്ടര്‍ നിരോധിച്ചു.