പകല്‍ കൊള്ള നടത്തുന്ന കുറുവ സംഘമാണ്, കോട്ടയം നഗരസഭ ഭരിക്കുന്ന യുഡിഫ്; അഡ്വ. കെ അനില്‍കുമാര്‍

കോട്ടയം നഗരസഭ ഭരിക്കുന്ന യുഡിഫ്, പകല്‍ കൊള്ള നടത്തുന്ന കുറുവ സംഘമാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാർ.

നഗരസഭ ഭരിക്കുന്നവർ അറിഞ്ഞാണ് ഇത്തരത്തിലുള്ള വൻ തട്ടിപ്പ് നടക്കുന്നത്. തദ്ദേശവകുപ്പിന്റെ അന്വേഷണങ്ങളോട് ഭരണസമിതി സഹകരിച്ചില്ല എന്നും കെ അനില്‍കുമാർ പറഞ്ഞു.

ഭരണസമിതിക്ക് രാഷ്ട്രീയ പിന്തുണ നല്‍കുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ ആണെന്നും കെ അനില്‍കുമാർ പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എക്ക് ഒഴിയാൻ കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *