അമേരിക്കന്‍ താരം നോഹ ലൈല്‍സ് പാരിസ് ഒളിമ്ബിക്‌സിലെ വേഗമേറിയ താരം. 100 മീറ്റര്‍ ഫൈനലില്‍ നോഹ ലൈല്‍സിന് സ്വര്‍ണം.
9.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സുവര്‍ണനേട്ടം. 9.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈക്കയുടെ കിഷെന്‍ തോംസണിന് വെള്ളി.നേരിയ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്.
അമേരിക്കയുടെ ഫ്രെഡ് കെര്‍ളിക്കാണ് വെങ്കലം (9.81 സെക്കന്റ്). ഇരുപത് വര്‍ഷത്തിന് ശേഷമാണ് അമേരിക്കയില്‍ നിന്നും പുരുഷന്‍മാരുടെ നൂറു മീറ്ററില്‍ ഒരു ലോകചാമ്ബ്യന്‍ ഉണ്ടായിരിക്കുന്നത്. നോഹയുടെ ആദ്യ ഒളിമ്ബിക് സ്വര്‍ണ മെഡലാണിത്. ടോക്യോ ഒളിമ്ബിക്സില്‍ 200 മീറ്ററില്‍ വെങ്കലം നേടിയിരുന്നു.
പാരിസ് ഒളിംപിക്‌സില്‍ നിലിവില്‍ 19 സ്വര്‍ണവും 26 വെള്ളിയും 26 വെങ്കലവും ഉള്‍പ്പടെ 71 മെഡലുകളുമായി അമേരിക്കയാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. 19 സ്വര്‍ണവും 15 വെള്ളിയും 11 വെങ്കലവും ഉള്‍പ്പടെ 45 മെഡലുകള്‍ സ്വന്തമാക്കി ചൈന രണ്ടാം സ്ഥാനത്തുണ്ട്. 12 സ്വര്‍ണവും 14 വെള്ളിയിം 18 വെങ്കലവുമായി ഫ്രാന്‍സാണ് മൂന്നാം സ്ഥാനത്ത്. മൂന്ന് വെങ്കല മെഡല്‍ നേട്ടങ്ങളോടെ ഇന്ത്യ ഇപ്പോള്‍ 57-ാമതാണ്.