ഞായറാഴ്ച വെംബ്ലിയില്‍ നടന്ന ഇടക്കാല മാനേജർ ലീ കാർസ്‌ലിയുടെ ചുമതലയുള്ള അവസാന മത്സരത്തില്‍ 10 പേരടങ്ങുന്ന അയർലൻഡിനെ 5-0ന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് നേഷൻസ് ലീഗിൻ്റെ ഒന്നാം നിരയിലേക്ക് സ്ഥാനക്കയറ്റം നേടി.ആദ്യ പകുതിയില്‍ അയര്‍ലന്‍ഡ് ഇംഗ്ലണ്ട് ടീമിനെ അനങ്ങാന്‍ സമ്മതിച്ചിരുന്നില്ല.എന്നാല്‍ രണ്ടാം പകുതിയില്‍ ജൂഡ് ബെല്ലിംഗ്ഹാമിനെ ഫൗള്‍ ചെയ്തതിന് ലിയാം സ്കെയില്‍സ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് ശേഷം ഇംഗ്ലണ്ട് ടീമിന്റെ സംഹാര താണ്ഡവം അണക്കാന്‍ അയര്‍ലണ്ടിന് കഴിഞ്ഞില്ല.
ഫൌള്‍ മൂലം ലഭിച്ച പെനാല്‍റ്റി വലയില്‍ എത്തിച്ച് കൊണ്ട് ഹാരി കെയിന്‍ ആനു ഇംഗ്ലണ്ട് ടീമിന്റെ ആദ്യ ഗോള്‍ അടിച്ചത്.ആൻ്റണി ഗോർഡൻ്റെ വോളിയും കോനോർ ഗല്ലഗറിൻ്റെ ടാപ്പ് ഇന്‍ ഗോളും കൂടി ആയതോടെ രണ്ടാം പകുതിയില്‍ പത്തു മിനുറ്റ് പിന്നിട്ടപ്പോഴേക്കും എതിര്‍ നിര തോല്‍വി സമ്മതിച്ച് കഴിഞ്ഞിരുന്നു.ജറോഡ് ബോവൻ,അരങ്ങേറ്റക്കാരൻ ടെയ്‌ലർ ഹാർവുഡ്-ബെല്ലിസ് എന്നിവര്‍ ആണ് ഇംഗ്ലണ്ടിനു വേണ്ടി നാലും അഞ്ചും ഗോളുകള്‍ നേടി എടുത്തത്.