തിയേറ്ററില്‍ വിജയിച്ച ഒരു ചിത്രം ഒടിടിയില്‍ പരാജയപ്പെട്ടേക്കാം. തിരിച്ചും സംഭവിക്കാൻ സാധ്യതയുണ്ട്. എന്തായാലും നെറ്റ്ഫ്ലിക്സിലൂടെ കഴിഞ്ഞ ഒരു വർഷത്തില്‍ കൂടുതല്‍ പേർ കണ്ട തെന്നിന്ത്യൻ ചിത്രം ലിയോയാണ് എന്നാണ് റിപ്പോർട്ട്.
നെറ്റ്ഫ്ലിക്സിന്റെ കണക്കുകള്‍ 2023 ജൂണില്‍ തുടങ്ങി 2024 ജൂലൈ മാസം വരെയുള്ളതാണ്. 45700000 വാച്ചിംഗ് അവേഴ്‍സാണ് വിജയ് ചിത്രം ലിയോയ്‍ക്ക് നെറ്റ്ഫ്ലിക്സിലുള്ളത്. രണ്ടാം സ്ഥാനത്ത് ആർആർആറാണ് തെന്നിന്ത്യയിലുള്ളത്. കേരളത്തില്‍ റിലീസിന് ഒരു ചിത്രത്തിന്റെ കളക്ഷനില്‍ ഒന്നാമതുള്ള ലിയോ അന്ന് 12 കോടിയാണ് നേടിയത്.
വിജയ്‍യുടെ ലിയോയാആകെ 621.90 കോടി രൂപയും ആഗോളതലത്തില്‍ നിന്ന് നേടി എന്ന് ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ വ്യക്തമാക്കിയിരുന്നുന്നു. 2024ല്‍ തമിഴകത്തിന്റെ വൻ വിജയ ചിത്രം ലിയോയാണ് എന്ന് നേരത്തെ വ്യക്തമാകുകയും ചെയ്‍തിരുന്നു. സംവിധാനം നിർവഹിച്ചത് ലോകേഷ് കനകരാജായിരുന്നു. കേരളത്തില്‍ ലിയോ എത്തിയത് വലിയ ആഘോഷത്തോടെ ആയിരുന്നുവെന്നാണ് റിപ്പോർട്ടുണ്ടായിരുന്നത്.
‘ചിത്തിനി’; 27 ന് തിയറ്ററുകളിലേക്ക്
തൃഷ വിജയ്‍യുടെ നായികയായി 14 വർഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ ലിയോയ്‍ക്കുണ്ടായിരുന്നു. പാർഥിപൻ എന്ന നായക കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ വിജയ് എത്തിയത്. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നായികയായി തൃഷ എത്തിയിരിക്കുന്നത്.
വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അർജുൻ, സാൻഡി മാസ്റ്റർ, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് തുടങ്ങിയ താരങ്ങളും വേഷമിടുന്നു.