നെയ്യാറ്റിന്‍കരയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു. നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന് പിഴ ചുമത്തിയതില്‍ പ്രകോപിതരായവരാണ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത്.
ഇന്നലെ രാത്രി ഒമ്ബത് മണിയോടെ ഊരുട്ടു കാലയിലാണ് സംഭവം.
ഊരുട്ടുകാല സ്‌കൂളിന് സമീപം പരിശോധനക്കിടെ നിര്‍ത്താതെ പോയ കാറിനെ പിന്‍തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയിരുന്നു. ഇതില്‍ പ്രകോപിതരായ നാട്ടുകാരില്‍ ചിലരാണ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരായ പ്രശാന്ത്, പ്രസന്നന്‍, ലാല്‍ കൃഷ്ണ, എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ലാല്‍ കൃഷ്ണയുടെ സ്വര്‍ണമാലയും അക്രമികള്‍ കൈക്കലാക്കിയെന്ന് പരാതിയുണ്ട്. സംഭവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര പൊലീസില്‍ ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയിട്ടുണ്ട്. പരിക്കേറ്റവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.