നെന്മാറ ഇരട്ടക്കൊല

പ്രതി ചെന്താമരയില്‍ നിന്ന് നിരന്തരം വധഭീഷണി ഉയർന്നിട്ടും പൊലീസിന് മുന്നില്‍ സുരക്ഷതേടി എത്തിയപ്പോഴും തൊട്ടടുത്ത വാർഡില്‍ താമസിക്കുന്ന നെന്മാറ എംഎല്‍എ കെ.ബാബുവും അയല്‍വാസികൂടിയായ സിപിഎം ഏരിയാ സെക്രട്ടറി കെ പ്രേമനോ യാതൊരുവിധ ഇടപെടലുകളും നടത്തിയില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. അഞ്ചുവർഷം മുമ്ബ് സജിത ചെന്താമരയുടെ കൊലക്കത്തിക്കിരയായപ്പോള്‍ കുടുംബത്തെ പാർട്ടി സംരക്ഷിക്കും എന്നായിരുന്നു കെ.ബാബു എംഎല്‍എയും അന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ പ്രേമനും പോത്തുണ്ടി ബോയൻ കോളനിയിലെത്തി ഉറപ്പ് നല്‍കിയത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര സജിതയുടെ ഭർത്താവ് സുധാകരനും അമ്മ ലക്ഷ്മിയെയും അരുംകൊല ചെയ്തതോടെ മക്കളായ അതുല്യയും അഖിലയും അനാഥരായി. ഇവരെ പാർട്ടി സംരക്ഷിക്കുമെന്ന് പഴയ പല്ലവി ആവർത്തിച്ചത്തോടെയാണ് ബന്ധുക്കളുടെ നാട്ടുകാരും രോഷാകുലരായി രംഗത്തെത്തിയത്.
ഇതിനിടെ പെണ്‍കുട്ടികളുടെ ചെറിയച്ഛനോട് കയർത്തു തട്ടിക്കയറുകയായിരുന്നു സിപിഎം ഏരിയ സെക്രട്ടറി കെ പ്രേമൻ. എന്നാല്‍ കുട്ടികളെയും കൂടെ ഇനി നഷ്ടപ്പെടുത്താൻ വയ്യെന്നും ഇനി നെന്മാറയിലേക്ക് ഇല്ലെന്നും അമ്മ വീട്ടിലേക്ക് കുട്ടികളെ മാറ്റുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *