കനത്ത സുരക്ഷയുടെ പശ്ചാത്തലത്തില്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ജനത്തിരക്ക്. സ്വാതന്ത്ര്യദിനവമായി ബന്ധപ്പെട്ട് സുരക്ഷാ പരിശോധനകള്‍ വിമാനത്താവളത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇതാണ് തിരക്ക് വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. ഡിജി യാത്ര സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വിമാനത്താവളമാണ് കൊച്ചിയിലുള്ളത്.
എന്നാല്‍ നീണ്ട ക്യൂ ഉണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. കൊച്ചിയില്‍ മാത്രമല്ല എല്ലാ വിമാനത്താവളങ്ങളില്‍ വിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരം സുരക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. ഓഗസ്റ്റ് ഇരുപത് വരെ ഇത് തുടരുമെന്ന് വിമാനത്താവള അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം വിമാനക്കമ്ബനികളെല്ലാം യാത്രക്കാര്‍ക്ക് നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് അറിയിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധന എല്ലാ വിമാനത്താവളങ്ങളിലും വര്‍ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രകള്‍ക്ക് ഒന്നര മണിക്കൂര്‍ മുമ്ബ് എത്തുന്നതിന് പകരം 3 മണിക്കൂര്‍ മുന്‍പെങ്കിലും എത്തണമെന്ന കാര്യം യാത്രക്കാരെ അറിയിക്കുന്നുണ്ട്.
തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഫ്രിസ്‌കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. എന്നാല്‍ നല്ല തിരക്ക് ഇപ്പോഴുമുണ്ട്. നേരത്തെ ചെക് ഇന്‍ കഴിഞ്ഞാല്‍ പരിശോധന അവസാനിക്കുമായിരുന്നു. ഇപ്പോള്‍ വിമാനത്തിലേക്ക് കയറുന്നതിന് മുമ്ബ് സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്കിങ് എന്നൊരു പരിശോധന കൂടി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നേരത്തെ യാത്രക്കാര്‍ എത്തിച്ചേരുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്.
ചെക് ഇന്‍ സമയം അടക്കം ലാഭിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ഡിജി യാത്രയ്ക്ക് ഒരു കൗണ്ടര്‍ മാത്രമേയുള്ളൂ എന്ന് യാത്രക്കാര്‍ പറയുന്നു. ഇവിടെയും വലിയ ക്യൂവാണ് ഉള്ളത്. ഇതോടെ യാത്രക്കാരില്‍ നല്ലൊരു ഭാഗത്തിനും സാധാരണ ചെക് ഇന്‍ കൗണ്ടറുകളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്.
സുരക്ഷാ പരിശോധനകള്‍ വര്‍ധിച്ചതോടെ മുംബൈ വിമാനത്താവളത്തില്‍യാത്രക്കാരില്‍ ചിലരുടെയാത്രം നേരത്തെ മുടങ്ങിയിരുന്നു. ഇതെല്ലാം ഒഴിവാക്കാനാണ് അധികൃതരുടെ ശ്രമം. യാത്രക്കാരോട് നേരത്തെ എത്താന്‍ എയര്‍ റഇന്ത്യ അടക്കം ആവശ്യപ്പെടുന്നുണ്ട്.