നീറ്റ് പരീക്ഷ ക്രമക്കേടില്‍ ഇൻഡ്യ സഖ്യത്തിന്റെ വിദ്യാർഥി സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും.
ഡല്‍ഹിയില്‍ വിദ്യാർഥി സംഘടനകള്‍ പാർലമെന്റ് മാർച്ച് നടത്തും. എൻ.ടി.എ നിർത്തലാക്കണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം, പരീക്ഷ വീണ്ടും നടത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സർവകലാശാലകളിലും പ്രതിഷേധം സംഘടിപ്പിക്കും.