നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.ഹര്‍ജിയിന്മേല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാരും എന്‍ടിഎയും ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.ഇരുവരുടെയും സത്യവാങ്മൂലത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഒറ്റപ്പെട്ട സംഭവമായാണ് പരാമര്‍ശിച്ചത്. നീറ്റ് പരീക്ഷാഫലത്തില്‍ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമില്‍ പ്രചരിച്ച ചോദ്യപേപ്പര്‍ ദൃശ്യങ്ങള്‍ വ്യാജമെന്ന് എന്‍ടിഎയും സുപ്രീംകോടതി അറിയിച്ചു. പരീക്ഷയുടെ പവിത്രതയ്‌ക്കേറ്റ കളങ്കം വേര്‍തിരിക്കാന്‍ ആയില്ലെങ്കില്‍ പുനപരീക്ഷ നടത്താം എന്ന നിലപാടിലാണ് സുപ്രീംകോടതി.

Leave a Reply

Your email address will not be published. Required fields are marked *