നീതി ആയോഗ് ; ആരോഗ്യ സൂചികയില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി

നീതി ആയോഗിന്‍റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം ഒന്നാംസ്ഥാനം നിലനിർത്തി. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്.

സാമൂഹികവും സാമ്ബത്തികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച്‌ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയാറാക്കുന്നത്. നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്‌മണ്യമാണ് സൂചിക പുറത്തിറക്കിയത്.

ബിഹാറാണ് ഏറ്റവും പിന്നില്‍. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍, ചണ്ഡീഗഢ്, ജമ്മുകാഷ്മീർ, പുതുച്ചേരി, ഡല്‍ഹിയും മികച്ച പ്രകടനം കാഴ്ചവച്ചു. 2023-24 വർഷത്തില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 ആയി ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *