നിവിൻ പോളിയുടെ ‘ഫാര്‍മ’ വെബ് സീരീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനത്തിനെത്തും

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ പ്രദർശനത്തിന് എത്തുന്നു.

നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് ‘ഫാർമ’ യഥാർത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിർമ്മിച്ചതാണ്.

ബോളിവുഡ് ഇതിഹാസം രജിത് കപൂർ ഒരു ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത് ഈ വെബ് സീരീസിന്റെ പ്രധാന ആകർഷണങ്ങളില്‍ ഒന്നാണ്. അദ്ദേഹത്തിനൊപ്പം ബിനു പപ്പു, മുത്തുമണി, വീണ നന്ദകുമാർ, അലേഖ് കപൂർ എന്നിവർ അടങ്ങിയ മികച്ച താരനിരയും ഈ ഫാമിലി ഡ്രാമയില്‍ അണിനിരക്കുന്നു.

2019-ലെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ‘ഫൈനല്‍സ്’ സംവിധാനം ചെയ്ത പിആർ അരുണ്‍ ആണ് ഈ വെബ്‌സീരീസും സംവിധാനം ചെയ്തിരിക്കുന്നത്. ഈ ഫാമിലി ഡ്രാമ വെബ് സീരീസ് Moviee Mill-ൻ്റെ ബാനറില്‍ കൃഷ്ണൻ സേതുകുമാറാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീജിത്ത് സാരങ്ങിന്റെ കൃത്യമായ എഡിറ്റിംഗും അഭിനന്ദൻ രാമാനുജത്തിന്റെ മനോഹരമായ ഛായാഗ്രഹണവും പ്രേക്ഷകർക്ക് ഒരു പുതുമയാർന്ന അനുഭവം സമ്മാനിക്കുന്നു.

ഫാർമയുടെ വേള്‍ഡ് പ്രീമിയർ 2024 നവംബർ 27-ന് വൈകുന്നേരം 4:45-ന് ഗോവയിലെ പനാജിയില്‍ സ്ഥിതിചെയ്യുന്ന INOX-ല്‍ നടക്കും. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥാസന്ദർഭങ്ങള്‍ നിറഞ്ഞ ഈ വെബ് സീരീസ് ഡിസ്നി+ ഹോട്ട്‌സ്റ്റാറില്‍ ഉടൻ സ്ട്രീമിങ് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *