നിറ്റ ജലാറ്റിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേര്‍സണല്‍ മാനേജ്മന്റിന്റെ ബെസ്റ്റ് സി.എസ്.ആര്‍ പുരസ്‌കാരം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേര്‍സണല്‍ മാനേജ്മന്റ് കേരള ചാപ്റ്ററിന്റെ ബെസ്റ്റ് സിഎസ്ആര്‍ അവാര്‍ഡ് നിറ്റാ ജലാറ്റിന്‍ കരസ്ഥമാക്കി. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നിറ്റ ജലാറ്റിന്‍ നടത്തിയ മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ,കോഴികുഞ്ഞുങ്ങളുടെ വിതരണം, കുടുംബശ്രീ അംഗങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍, മറ്റു വികസന പ്രവര്‍ത്തനങ്ങളായ അംഗന്‍വാടി നിര്‍മ്മാണം, ലൈബ്രറി നിര്‍മാണം, ക്ഷീര കര്‍ഷകര്‍ക്കായുള്ള കറവ പശുക്കളുടെ വിതരണം, ഗ്രോ ബാഗുകളുടെ വിതരണം, വിവിധ കുടിവെള്ള പദ്ധതികള്‍, തുണി സഞ്ചികളുടെ വിതരണം,പഠനോപകരണ വിതരണം, ഓപ്പണ്‍ ജിം നിര്‍മ്മാണം, നിറ്റാ കാര്‍ഷിക വികസന പദ്ധതികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് നിറ്റയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
എറണാകുളം ഗോകുലം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സിയാല്‍ മാനേജിങ് ഡയറക്ടര്‍ സുഹാസില്‍ നിന്ന് നിറ്റാ ജലാറ്റിന്‍ ജനറല്‍ മാനേജര്‍ പോളി സെബാസ്റ്റ്യന്‍, എച്ച്.ആര്‍ ഹെഡ് സൂരജ് എസ് എസ്, സിഎസ്ആര്‍ മാനേജര്‍ എബി നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേര്‍സണല്‍ മാനേജ്മന്റ് ചെയര്‍മാന്‍ ജോണ്‍സന്‍ മാത്യു, സെക്രട്ടറി ഷേമ സന്ദീപ് എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ- എറണാകുളം ഗോകുലം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സിയാല്‍ മാനേജിങ് ഡയറക്ടര്‍ സുഹാസില്‍ നിന്ന് നിറ്റാ ജലാറ്റിന്‍ ജനറല്‍ മാനേജര്‍ പോളി സെബാസ്റ്റ്യന്‍, എച്ച്.ആര്‍ ഹെഡ് സൂരജ് എസ് എസ്, സിഎസ്ആര്‍ മാനേജര്‍ എബി നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *