നിരോധിത പുകയില ഉല്‍പന്നങ്ങളും, കഞ്ചാവും വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

വൈക്കം വെച്ചൂർ ഭാഗങ്ങളിലെ സ്കൂള്‍ കുട്ടികള്‍ക്കും, യുവാക്കള്‍ക്കും നിരോധിത പുകയില ഉല്‍പന്നങ്ങളും, കഞ്ചാവും മറ്റും വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളായ രണ്ട് പേർ പിടിയില്‍അനില്‍കുമാർ പി.ആർ, ബിബിൻകാന്ത് എം.ബി എന്നിവരെയാണ് വൈക്കം എക്സൈസ് സംഘം പിടികൂടിയത്.

വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപമുള്ള വാടക വീട് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്.

അനിലിനെ മുമ്ബ് സമാനമായ കേസില്‍ എക്സൈപ്പ് സംഘം പിടി കൂടിയിട്ടുണ്ട്. എന്നാല്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുടെ കൂടെ കഞ്ചാവ് കച്ചവടം നടത്തുന്നു എന്ന വിവരത്തെ തുടർന്ന് വൈക്കം എക്സൈസ് അനില്‍കുമാർ പി ആർ വാടകയ്ക്ക് എടുത്ത വീട് അന്വേഷിച്ചു കണ്ടെത്തി പരിശോധന നടത്തുകയായിരുന്നു.

നിരോധിത പുകയില ഉല്‍പ്പന്നം വില്‍പ്പന നടത്തി ലഭിക്കുന്ന ലാഭത്തില്‍ ഒരു വിഹിതം വെച്ചൂർ മേഖലയിലെ ക്രിമിനല്‍ കേസില്‍ പെടുന്ന യുവാക്കള്‍ക്ക് കേസ് നടത്തുന്നതിനും മറ്റും നല്‍കുന്നതായി വിവരം ലഭിച്ചു. അങ്ങനെ ഒരു വലിയ വിഭാഗം ചെറുപ്പക്കാരെ ലഹരിയില്‍ കുടുക്കി ഒരു ക്രിമിനല്‍ സംഘം ആക്കി മാറ്റുന്ന ഒരു കേന്ദ്രമായി ഈ വാടക വീട് മാറിയിരിക്കുകയായിരുന്നു .

ലഹരിക്കടിമപ്പെടുന്ന കുട്ടികളെ ഉപയോഗിച്ച്‌ പൊതുജനങ്ങളെയും പരാതി പറയുന്നവരെയും ഭീഷണിപ്പെടുത്തുക ഈ സംഘത്തിൻ്റെ പതിവാണ്. ആളുകളെ ഭയപ്പെടുത്താൻ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന ചൈനീസ് പടക്കങ്ങളും വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇത്തരം അനധികൃത നിരോധിത പുകയില ഉല്‍പന്ന കടകള്‍ നീക്കം ചെയ്യുന്നതിന് വേണ്ട നടപടികള്‍ തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ സ്വീകരിച്ചാല്‍ പോലീസ് എക്സൈസ് അധികാരികളുടെ സഹകരണം ലഭിക്കുന്നതാണെന്നെന്നും അന്വേഷണ സംഘം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *