നിയമാനുസൃതമായ അനുമതയില്ലാതെ പണമിടപാട് സ്ഥാപനം നടത്തിയ നിരവധികേസുകളിൽ പ്രതിയായ സ്ഥാപന ഉടമകളും കൂട്ടാളികളും അറസ്റ്റിൽ സ്ഥാപന ഉടമകളിൽ കടവി രഞ്ജിത്തും

തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ കോർപ്പറേഷൻ ലൈസൻസോ മണിലെൻറിങ്ങ് ലൈസൻസോ ഇല്ലാതെ അത്യാവശ്യകാർക്ക് ഉയർന്ന പലിശ നിരക്കിൽ പണം നൽകിവന്നിരുന്ന പുതിയതായി പ്രവർത്തനം ആരംഭിച്ച SR ഫൈനാൻസ് എന്നപേരിലുള്ള സ്ഥാപനത്തെകുറിച്ചുള്ള അന്വേഷണത്തിലാണ് സ്ഥാപനതത്തിൻെറ ഉടമസ്ഥരായ കണിമംഗലം വർക്കേഴ്സ് നഗർ സ്വദേശിയായ തോലത്ത് വീട്ടിൽ സജീന്ദ്രൻ (41), മാറ്റാമ്പുറം സ്വദേശിയായ കടവി വീട്ടിൽ രഞ്ജിത്ത് (41) എന്നിവരേയും കൂട്ടാളികളായ കൂർക്കഞ്ചേരി കണ്ണംകുളങ്ങര സ്വദേശിയായ പട്ടാട്ടിൽ വീട്ടിൽ വിവേക് (28), മാറ്റാംപുറം സ്വദേശിയായ കറുപ്പംവീട്ടിൽ അർഷാദ് (20) എന്നിവരെയുമാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസിൻെറ നിർദ്ദേശപ്രകാരം തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് ശങ്കരൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്

അത്യാവശ്യകാർക്ക് ഉയർന്ന പലിശ നിരക്കിൽ പണം നൽകുക എന്നതായിരുന്നു ഇവരുടെ പ്രവർത്തന രീതി. സജീന്ദ്രൻ, രഞ്ജിത്ത് എന്നിവർ പാർട്ൺർമാരായും വിവേക് അർഷാദ് എന്നിവർ ജീവനക്കാരുമായാണ് പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിൽ നിന്ന് പലർക്കുമായി പണം നൽകിയതിൻെറയും വാങ്ങിയതിൻേറയും രേഖകൾ കണ്ടെത്തിയിട്ടുണ്ട്. K M L ( Keral momey lending act ) ആക്ട് കൂടാതെ അമിത പലിശയ്ക്ക് പണം നൽകിയതിൽ The Kerala Prohibition of Charging Exorbitant Interest Act, 2012 പ്രകാരമുള്ള സെക്ഷനുകളിലാണ് കേസ് റെജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസിലെ പ്രതിയായ സജീന്ദ്രന് നെടുപുഴ പോലീസ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ട്. കടവി രഞ്ജിത്തിന് നെടുപുഴ, ഈസ്റ്റ്, വെസ്റ്റ്, ഒല്ലൂർ, വരന്തരപ്പിള്ളി, മണ്ണുത്തി, മെഡിക്കൽകോളേജ്, വിയ്യൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി മുപ്പത്തി അഞ്ചോളം കേസുകളാണ് നിലവിലുള്ളത്. വിവേകിന് വിയ്യൂർ പോലീസ് സ്റ്റേഷനിൽ മൂന്നു കേസുകളാണുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.

വ്യവസ്ഥകൾ ലംഘിച്ചു കൊണ്ട് നിരവധികേസിൽ പ്രതികളായ സാമൂഹ്യവിരുദ്ധർ നടത്തുന്ന ഇത്തരം ഫിനാഷ്യൽ സ്ഥാപനങ്ങൾ സമൂഹത്തിൽ ഗുണ്ടാ പ്രവർത്തനം നടക്കുന്നതിന് എളുപ്പമായ രീതിയാണെന്നും ഇതിൻെറ വരുമാനവും ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും കമ്മീഷണർ ഇളങ്കോ ആർ അഭിപ്രായപെട്ടു.

അന്വേഷണ സംഘത്തിൽ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജോ എം ജെ, സബ് ഇൻസ്പെ്കർ ഫക്രൂദ്ദീൻ, അസിസ്റ്റൻറ് സബ് ഇൻസ്പെ്കടർമാരായ ജയലക്ഷ്മി, ദുർഗ്ഗാലക്ഷ്മി, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *