നിങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ ഉണ്ടോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ

ജീവിതശൈലി രോഗങ്ങളില്‍ ഒന്നാണ് കൊളസ്‌ട്രോള്‍. ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കൊളസ്‌ട്രോള്‍ കാണപ്പെടുന്നുണ്ട്.

പുറത്ത് നിന്നുള്ള ഭക്ഷണവും, വ്യായാമം ഇല്ലായ്മയും ഒക്കെയാണ് ഇതിന് കാരണം. കൊളസ്‌ട്രോളിനെ നിശബ്ദ കൊലയാളി എന്നാണ് വിളിക്കുന്നത്. ഒരു ലക്ഷണവും പ്രകടിപ്പിക്കാതെയാണ് കൊളസ്‌ട്രോള്‍ പിടിപ്പെടുക. കൊളെസ്ട്രോള്‍ പല രോഗങ്ങളിലേക്കും നയിക്കും. അതും വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തിരിച്ചറിയുന്നതിന് ശരീരം ചില സൂചനകള്‍ നല്‍കും. എന്തൊക്കെയാണ് ശരീരം നല്‍കുന്ന സൂചനകള്‍ എന്ന് നോക്കാം:

ക്ഷീണം, മരവിപ്പ്

അമിതമായ ക്ഷീണം ഉണ്ടാകുന്നത് ശ്രദ്ധെക്കേണ്ട ഒന്നാണ്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ നേരിട്ട് ശരീരത്തില്‍ ക്ഷീണമുണ്ടാക്കില്ലെങ്കിലും രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് രക്തയോട്ടം കുറയ്ക്കും. തുടര്‍ന്ന് അമിതമായി ക്ഷീണം തോന്നിയേക്കാം. കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടുകയും ചെയ്യാം.

മഞ്ഞ നിറത്തിലുള്ള തടിപ്പ്

കണ്ണിനും സന്ധികള്‍ക്കും ചുറ്റും ഒരു മഞ്ഞ നിറത്തിലുള്ള തടിപ്പ് കാണപ്പെട്ടേക്കാം. ഈ അവസ്ഥയെ വിളിക്കുന്നത് സാന്തേലാസ്മ പാല്‍പെബ്രറം എന്നാണ്. മഞ്ഞ നിറത്തില്‍ പള്‍പ്പ് നിറഞ്ഞ ചെറിയ കുമിളകള്‍ കണ്‍പോളകളില്‍ കാണപ്പെടാറുണ്ട്.

നെഞ്ച് വേദന

സ്റ്റെപ്പുകള്‍ കയറുമ്ബോഴോ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുമ്ബോഴോ നേരിയ തോതില്‍ നെഞ്ച് വേദന, ശ്വാസതടസ്സം തുടങ്ങിവയുണ്ടെങ്കില്‍ അത് നിസാരമാക്കരുത്. ഇത് ഒരു പക്ഷെ ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ സൂചനയാണ്.

ചര്‍മം

കൊളസ്ട്രോള്‍ കൂടുമ്ബോള്‍ ശരീരത്തില്‍ പലയിടത്തും ചൊറിച്ചിലും ചുവന്ന പാടുകളും കാണപ്പെടാറുണ്ട്.

കുടുംബ പാരമ്ബ്യം

കൊളസ്‌ട്രോള്‍ ഉള്ള കുടുംബ പാരമ്ബര്യമാണെങ്കില്‍ ലക്ഷണങ്ങളില്ലെങ്കില്‍ പോലും ഇടയ്ക്ക് കൊളസ്‌ട്രോള്‍ പരിശോധിക്കാന്‍ മറക്കരുത്. ഇത്തരത്തില്‍ ഉണ്ടാകുന്ന കൊളസ്ട്രോളിനെ ഫാമിലിയില്‍ ഹൈപ്പര്‍ കൊളസ്‌ട്രോലേമിയ എന്നാണ് വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *