നിങ്ങളുടെ വീട്ടുപരിസരത്ത് നിലം പറ്റി വളരുന്ന ഈ ചെടി കണ്ടിട്ടുണ്ടോ? നിരവധി ആരോഗ്യഗുണങ്ങള്‍ ആനച്ചുവടി എന്തിനോക്കെ ഉപയോഗിക്കാം, അറിയാം ഇക്കാര്യങ്ങള്‍

നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി. ഇതിനു നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട്. ഈ സസ്യം ആനയടിയൻ ആനച്ചുണ്ട എന്നീ പേരുകളിലും അറിയപ്പെടുന്നു.

ആനയുടെ പാദം പോലെ നിലത്ത് പറ്റി വളരുന്നതിനാല്‍ ആണ് ഇതിന് ‘ആനയടിയൻ’ എന്ന പേരുള്ളത്. തണലുകളില്‍ വളരുന്ന ഈ ചെടി പല അസുഖങ്ങള്‍ക്കും ഒറ്റമൂലിയാണ്. ഡിസംബർ -ജനുവരി മാസങ്ങളിലാണ് ഇത് പൂക്കുന്നത്. പൂവ് കൊഴിഞ്ഞു പോയതിനുശേഷം ഉണ്ടാവുന്ന ചെറു വിത്തുകളില്‍ നിന്നാണ് പുതിയ തൈ ഉത്പാദനം സാധ്യമാവുന്നത്.

സമൂലം ഔഷധയോഗ്യമായ ആനച്ചുവടി ഒറ്റമൂലിയായി നാട്ടുവൈദ്യന്മാർ ഉപയോഗിച്ചുവരുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, ഇരുമ്ബ് തുടങ്ങി പല പോഷകഘടകങ്ങളും ഈ സസ്യത്തില്‍ അടങ്ങിയിരിക്കുന്നു.

പ്രമേഹത്തിനും കൊളസ്‌ട്രോളിനുമുളള പ്രകൃതിയുടെ മരുന്നാണ് ഈ ചെടി. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിര്‍ത്താനും ഈ പ്രത്യേക ചെടി ഏറെ സഹായിക്കും. ഇത് അല്‍പ ദിവസം അടുപ്പിച്ചു കഴിയ്ക്കുന്നത് ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കുമുള്ള നാട്ടുവൈദ്യമാണന്നു വേണം പറയാന്‍.

വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്. ദഹന പ്രക്രിയ ശക്തിപ്പെടുത്താനും വയറ്റിലുണ്ടാകുന്ന അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്. ദഹനം നല്ലപോലെയാകാന്‍ സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇത് ആമാശയ രോഗങ്ങള്‍ക്കും പൈല്‍സിനുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.

കൂടാതെ ആണിരോഗം അകറ്റുവാൻ ആനച്ചുവടി അരച്ചിട്ടാല്‍ മതി. ആനച്ചുവടി താളിയാക്കി തലയില്‍ പുരട്ടിയാല്‍ താരൻ ഇല്ലാതാകുകയും, മുടി സമൃദ്ധമായി വളരുകയും ചെയ്യുന്നു. ആനച്ചുവടി സമൂലം കഷായം വെച്ച്‌ സേവിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാക്കുവാൻ ഉത്തമമാണ്.

ആനച്ചുവടിയുടെ വേരിന്റെ കഷായം സേവിക്കുന്നത് ക്ഷതങ്ങള്‍ മാറുവാൻ നല്ലതാണ്. ആനച്ചുവടി സമൂലം കഷായം വെച്ച്‌ കഴിച്ചാല്‍ വേദനയോടുകൂടിയ മൂത്രംപോക്ക്, മൂത്രനാളി രോഗങ്ങള്‍, ഉദരരോഗങ്ങള്‍, പനി, വയറിളക്കം, ബ്രോങ്കൈറ്റിസ് എന്നിവ ശമിക്കും.

അഞ്ചാംപനിയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ഇതിന്റെ നീരും കടുക്കാത്തോടും ചേര്‍ത്തു കഴിച്ചാല്‍ അഞ്ചാംപനിയില്‍ നിന്നും ആശ്വാസം ലഭിയ്ക്കും. ഇതുപോലെ പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ചിക്കന്‍ പോക്‌സിനുളള നല്ലൊരു മരുന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *