നിഗൂഢമായ മനസുള്ളവരെന്ന് പറഞ്ഞ് പോലീസ്.സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി

ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്ന പ്രതി അമ്മാവൻ ഹരികുമാറും അമ്മ ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പറഞ്ഞ് പോലീസ്.

സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി.ഇവർ തൊട്ടടുത്ത മുറികളില്‍ കഴിയുമ്ബോഴും വാട്സാപ്പ് വീഡിയോ കോളുകള്‍ വിളിച്ചിരുന്നു. ശ്രീതു മതപഠന ക്ലാസുകള്‍ എടുത്തിരുന്നു. ഹരികുമാർ ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായി ആയിരുന്നു. പൂജാരിയെ ചോദ്യംചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.ശ്രീതു പൊലീസിന് നല്‍കിയ മൊഴി ഹരികുമാർ പല പ്രശ്നങ്ങളിലും കുടുങ്ങിയപ്പോള്‍ താൻ രക്ഷിച്ചുവെന്നാണ്. വീട് വാങ്ങാൻ കൈമാറിയ പണം സുഹൃത്തായ കരിക്കകം സ്വദേശി തട്ടിയെടുത്തുവെന്നും, ഇവർ മൊഴി നല്‍കി. ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നത്. ഭക്ഷണം കഴിക്കുകയോ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യുന്നില്ലെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. പോലീസിൻ്റെ തീരുമാനം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാനാണ്.അതേസമയം, ഇയാള്‍ കുട്ടികളെ മുൻപും ഉപദ്രവിച്ചിരുന്നുവെന്ന് ശ്രീതു മൊഴി നല്‍കി. സഹോദരൻ ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ലെന്നാണ് ഇവർ പറഞ്ഞത്. ഇയാള്‍ മുൻപും കുട്ടികളെ ഉപദ്രവിച്ചിരുന്നുവെന്നും, കൊല്ലപ്പെട്ട കുഞ്ഞിൻ്റെ മൂത്ത സഹോദരിയെയും ഉപദ്രവിച്ചിരുന്നുവെന്നും ഇവർ മൊഴി നല്‍കി.
ദേവേന്ദുവിനെ ഹരികുമാർ മുൻപും എടുത്തെറിഞ്ഞിരുന്നു. കുട്ടി ജനിച്ചതിന് ശേഷമാണ് കുടുംബത്തിന് സാമ്ബത്തിക പ്രതിസന്ധി ഉണ്ടായതെന്ന് ഇയാള്‍ വിശ്വസിച്ച്‌ പോന്നു. കുഞ്ഞിനെ എറിഞ്ഞത് താൻ ശുചിമുറിയില്‍ പോയ സമയത്താണെന്നാണ് ശ്രീതു പോലീസിനോട് പറഞ്ഞത്. ശേഷം ഇയാള്‍ സ്വന്തം കട്ടില്‍ മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *