നികുതി വെട്ടിച്ചെന്ന കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ വിടുതല്‍ ഹര്‍ജി വിചാരണക്കോടതി നേരത്തെ തളളിയിരുന്നു.
ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്.
മൂന്നുലക്ഷത്തി അറുപതിനായിരം രൂപ നികുതിയിനത്തില്‍ വെട്ടിച്ചെന്നായിരുന്നു കേസ്. വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജിയിലെ ആവശ്യം.
പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കില്ലെന്ന എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. വ്യാജ മേല്‍വിലാസം ഉപയോഗിച്ച് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് കേസ്.