‘നാല് വിവാഹം കഴിച്ചിട്ടില്ല, പറഞ്ഞത് പച്ചക്കള്ളം’; ചന്ദന ശിവ ആര്? ഒടുവിൽ പ്രതികരിച്ച് ബാല

ബാല തനിക്ക് മുൻപേ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്നും വിവാഹത്തിന് തൊട്ട് മുൻപ് മാത്രമാണ് താനും കുടുംബവും ഇക്കാര്യം അറിഞ്ഞതെന്നും നേരത്തേ ഗായിക അമൃത സുരേഷ് പറഞ്ഞിരുന്നു. കന്നഡക്കാരിയായ ചന്ദന ശിവ റെഡ്ഡി എന്നയാളെ ആണ് ബാല വിവാഹം കഴിച്ചതെന്നാണ് അമൃത ആരോപിച്ചത്. എന്നാൽ ഇപ്പോഴിതാ ഇത് സംബന്ധിച്ച് പ്രതികരിക്കുകയാണ് ബാല. തന്നെ കുറിച്ച് പറയുന്നത് പച്ചക്കള്ളമാണെന്നാണ് ബാല പറഞ്ഞു. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നടന്റെ വാക്കുകളിലേക്ക്

‘എന്നെ കുറിച്ച് പച്ചക്കള്ളങ്ങളാണ് പറയുന്നത്. ഞാനെന്താ നാല് കെട്ടിയവനാണോ? നാല് കെട്ടിയാലും കുഴപ്പമൊന്നുമില്ല. ഞാൻ നിയമപരമായി വിവാഹം കഴിക്കുന്ന രണ്ടാമത്തെ ആളാണ് കോകില. ആദ്യം പ്രണയിച്ച ആളുമായി കോകില ഫോണിൽ സംസാരിച്ചിട്ടുണ്ട്. ആദ്യ പ്രണയമായ ചന്ദന സദാശിവ റെഡ്ഡി, കന്നഡക്കാരിയാണെന്ന് പറഞ്ഞു. അവൾ എന്നെ വിളിച്ച് ചിരിക്കുകയായിരുന്നു

6ാംക്ലാസ് മുതൽ പ്രണയിച്ചതാണ് ഞാൻ അവളെ. 21ാം വയസിൽ ഒരു സർട്ടിഫിക്കറ്റിന് വേണ്ടി ഞാൻ വിവാഹം കഴിച്ചു. ഇത് ഞാൻ തന്നെയാണ് പറഞ്ഞത്. അത് കാൻസൽ ചെയ്തതാണ്. റെഡ്ഡി എന്ന് പറഞ്ഞാൽ തെലുങ്കാണ്. പിന്നെ എന്തിനാണ് കർണാടക എന്ന് പറയുന്നത്. വാർത്തകളൊക്കെ വന്നപ്പോൾ ഞങ്ങൾ ചിരിച്ച് മരിച്ചുപോയി. അവൾ ഇപ്പോൾ വിളിച്ചിരുന്നു. യുഎസിൽ ഭർത്താവിനൊപ്പമാണ്. രണ്ട് പെൺമക്കൾ ഉണ്ട്. കോകിലയെ വിളിച്ച് സംസാരിച്ചിരുന്നു. ചന്ദനക്കും ഭർത്താവും കുടുംബവുമില്ലേ, എന്ത് പച്ചക്കള്ളമാണ് പറയുന്നത്. 21ാം വയസിൽ നടന്ന വിവാഹമാണ്. അതൊക്കെയാണ് ഇപ്പോൾ ചർച്ചയാകുന്നത്’, ബാല പറഞ്ഞു

കോകില തന്റെ മാമന്റെ മകളാണെന്നും മുറപ്പെണ്ണാണെന്നുമാണ് നേരത്തേ ബാല പറഞ്ഞത്. എന്നാൽ കോകികലയുടെ കുടുംബത്തിലെ ആരും വിവാഹത്തിൽ പങ്കെടുത്തില്ലെന്ന തരത്തിലുള്ള ചർച്ചകൾ ഒക്കെ ഉയർന്നിരുന്നു. ഇത്തരം ചർച്ചകളോടും നടൻ പ്രതികരിച്ചു. ‘കോകിലയുടെ അച്ഛന് അവരുടെ വിവരങ്ങളൊന്നും പുറത്ത് പറയാൻ താത്പര്യമില്ല. അവൾ മാമ പൊണ്ണ് എന്ന് തന്നെ ഇരിക്കട്ടെ. കോകിലയുടെ അച്ഛൻ രാഷ്ട്രീയത്തിലുള്ളയാളാണ്. വലിയ കുടുംബത്തിൽ നിന്ന് തന്നെയാണ് അവളും വരുന്നത്. ആസ്തിയുടെ വിഷയം ഞാൻ പറഞ്ഞ് പോയി, അറിയാതെ അബദ്ധം പറ്റി. കോകിലയും ചെറിയ കുടുംബത്തിൽ നിന്നുള്ള ആളല്ല.

ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. അന്ന് അറസ്റ്റിലായപ്പോൾ ആരോഗ്യപ്രശ്നമുണ്ടായി. പുലർച്ചെ അഞ്ച് മണിക്കാണ് അറസ്റ്റ് ചെയ്തത്. അന്ന് അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരു കുട്ടിയുടെ ഫീസിനുള്ള ചെക്ക് എഴുതിക്കൊടുത്താണ് പോയത്. ഞാൻ സ്നേഹിച്ചാൽ അത്രയും സ്നേഹിക്കും. ദേഷ്യപ്പെട്ടാൽ അത്രയും ദേഷ്യത്തോടെ പ്രതികരിക്കും. ഓപ്പറേഷന് ശേഷം ഏപ്രിൽ 1 മുതൽ 10 വരെ എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആ സമയത്താണ് ഞാൻ കോകിലയുടെ സ്നേഹം എന്താണെന്ന് മനസിലാക്കുന്നത്. ഞാൻ ഇത്ര ആരോഗ്യവനായി ഇരിക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി കോകിലയാണ്. ഒരു ആണ് മുന്നോട്ട് പോകണമെങ്കിൽ ഒരു പെണ്ണ് കൂടെ ഉണ്ടായിരിക്കണം.

ഓപ്പറേഷൻ കഴിഞ്ഞ് ജീവതം തിരിച്ചുകിട്ടിയപ്പോൾ എല്ലാം മാറുമെന്ന് കരുതി. എന്നാൽ അതിന് ശേഷമാണ് ഞാൻ വലിയ നരകം അനുഭവിച്ചത്. കോകില വന്ന ശേഷം, കുടുംബം ആയതിന് ശേഷം എല്ലാം നന്നായി’, ബാല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *