നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടര്‍ അറസ്റ്റില്‍

നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ പിടിയിലായി. മുല്‍ക്കി റവന്യൂ ഇൻസ്‌പെക്ടർ ജി.എസ് ദിനേശിനെ വ്യാഴാഴ്ച ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്.

സൂറത്കല്‍ ജങ്ഷനു സമീപമുള്ള ഒരു വസ്തുവില്‍ അവകാശികളുടെ പേരു ചേർക്കാൻ നാലുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുല്‍ക്കി റവന്യൂ ഇൻസ്‌പെക്ടർ കുടുങ്ങിയത്.

തന്റെ മുത്തശ്ശി പത്മാവതി മരിച്ചതിനെത്തുടർന്ന് വസ്തുവിന്റെ ആർ.ടി.സിയിലെ അവകാശികളുടെ പേരുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി പരാതിക്കാരൻ കഴിഞ്ഞ വർഷം മുല്‍ക്കി താലൂക്ക് തഹസില്‍ദാറുടെ ഓഫീസില്‍ അപേക്ഷ സമീപിച്ചിരുന്നു.

ഒരു വർഷത്തിലേറെയായിട്ടും നടപടിയെടുക്കാൻ ജി.എസ് ദിനേശൻ തയാറായില്ല. ഈ മാസം ഒമ്ബതിന് പരാതിക്കാരൻ റവന്യൂ ഇൻസ്‌പെക്ടറുടെ ഓഫീസില്‍ അപേക്ഷയുടെ നിജസ്ഥിതി അന്വേഷിക്കാൻ എത്തിയപ്പോള്‍ ദിനേശ് നാല് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച്‌ ലോകായുക്ത പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ സൂറത്കല്‍ ജങ്ഷനു സമീപം പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയില്‍ ലോകായുക്ത പോലീസ് കെണിയൊരുക്കുകയും ദിനേശിനെ കൈയോടെ പിടികൂടുകയും ചെയ്തു.

കർണാടക ലോകായുക്ത മംഗളൂരു എസ്.പി എം.എ നടരാജിന്റെ മേല്‍നോട്ടത്തിലായിരുന്നു ഓപറേഷൻ. എ.എസ്.പി ഡോ.ഗണ പി കുമാർ, ഇൻസ്പെക്ടർ അമാനുല്ല.എ, സുരേഷ് കുമാർ പി, ചന്ദ്രശേഖർ കെ.എൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *