തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹം ഡിസംബർ 4ന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയില്‍ നടക്കും.
നാഗചൈതന്യയുടെ അക്കിനേനി കുടുംബവുമായി വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയാണ് അന്നപൂർണ. തന്റെ വിവാഹം ഇവിടെ തന്നെ വേണമെന്ന് നാഗചൈതന്യ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ആഗസ്റ്റിലായിരുന്നു നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയം. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം ഏറെനാളായി പ്രചരിക്കുന്നുണ്ടായിരുന്നു.
നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻ ഭാര്യ. 2017ല്‍ വിവാഹിതരായ ഇവർ നാലുവർഷത്തെ ദാമ്ബത്യ ജീവിതത്തിനൊടുവില്‍ 2021 ഒക്‌ടോബറില്‍ വേർപിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചനം നടന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ശോഭിത സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മൂത്തോൻ, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചു.