തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളിലൊരാളാണ് നാഗ ചൈതന്യ. സൂപ്പര്‍താരം നാഗാര്‍ജ്ജുനയുടെ മകനായ നാഗചൈതന്യയുടെ 38-ാം പിറന്നാളാണ് ഇന്ന്. രണ്ടാഴ്ച കഴിഞ്ഞാല്‍ നടി ശോഭിത ധൂലിപാലയുമായി വിവാഹിതാനാകാന്‍ ഒരുങ്ങുകയാണ് താരം. നാഗ ചൈതന്യയുടെ രണ്ടാമത്തെ വിവാഹമാണിത്. നേരത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്ത റൂത്ത് പ്രഭുവിനെ താരം വിവാഹം ചെയ്തിരുന്നു.
എന്നാല്‍ വെറും ഒന്നര വര്‍ഷത്തിന് ശേഷം ബന്ധം വേര്‍പിരിഞ്ഞു. ഇതിന് പിന്നാലെ ഈ വര്‍ഷം ആഗസ്റ്റ് എട്ടിനായിരുന്നു ശോഭിതയുമായുള്ള വിവാഹനിശ്ചയം നടത്തിയത്. ഹൈദരാബാദിലെ നാഗാര്‍ജുനയുടെ വസതിയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. ഡിസംബര്‍ നാലിനാണ് ശോഭിത ധൂലിപാലയും നാഗചൈതന്യയുമായുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. തെലുങ്ക് സിനിമാലോകത്തെ സമ്പന്ന കുടുംബങ്ങളിലൊന്നാണ് നാഗാര്ജ്ജുനയുടേത്
നാഗചൈതന്യയ്ക്ക് വ്യക്തിപരമായും വലിയ സമ്പത്തുണ്ട്. അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 154 കോടി രൂപയാണ്. സിനിമയില്‍ നിന്ന് തന്നെയാണ് നാഗചൈതന്യയുടെ സമ്പത്തിന്റെ ഗണ്യമായ പങ്കും വന്നിരിക്കുന്നത്. ഒരു സിനിമയ്ക്ക് 5 കോടി മുതല്‍ 10 കോടി വരെയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. തെലുങ്കിലെ മുന്‍നിര താരങ്ങളിലൊരാളായ നാഗചൈതന്യ സിനിമയ്ക്കപ്പുറത്തേക്കും തന്റെ വരുമാന സ്രോതസ് വര്‍ധിപ്പിച്ചിട്ടുണ്ട്.
2023 ന്റെ തുടക്കത്തില്‍ നാഗ ചൈതന്യ ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ 15 കോടി രൂപ വിലമതിക്കുന്ന വസ്തു വാങ്ങിയിരുന്നു. വാഹനങ്ങളോടുള്ള നാഗ ചൈതന്യയുടെ അഭിനിവേശം പ്രസിദ്ധമാണ്. ഫെരാരി എഫ്430, മെഴ്സിഡസ് ബെന്‍സ് ജി-ക്ലാസ് ജി63, നിസ്സാന്‍ ജിടി-ആര് തുടങ്ങിയ ഉയര്‍ന്ന മോഡലുകള്‍ അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്. ഫെരാരി എഫ് 430 ന് ഏകദേശം 1.75 കോടി രൂപയാണ് വില
മെഴ്സിഡസ് ബെന്‍സ് ദി-ക്ലാസ് ജി 63 ന് ഒരു കോടി രൂപയാണ് വില. നിസാന്‍ ജിടിആര്‍ 2024 മോഡലിന് 2.12 കോടി രൂപയാണ് വില. നാഗചൈതന്യയ്ക്ക് കാറുകളോട് മാത്രമല്ല ബൈക്കുകളോടും അതീവ താല്പര്യമുണ്ട്. ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന ഒരു എംവി അഗസ്റ്റ എഫ്4, 19.3 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു ആര്9ടി എന്നിവ അദ്ദേഹത്തിന്റെ പക്കലുണ്