മുടി വളരാന്‍ ആരോഗ്യം നല്കാന് ഉപകാരപ്രദമായത് വീട്ടുവൈദ്യങ്ങള്‍ തന്നെയാണ്. മുടി വളരാന്‍ ഫലപദ്രമായ ഒന്നാണ് ഓയില്‍ മസാജ്.
മുടിയില്‍ വെറുതെ എണ്ണ പുരട്ടുന്നത് കൊണ്ടായില്ല, ഇത് നല്ലതുപോലെ മസാജ് ചെയ്യുന്നതാണ് ഗുണം നല്‍കുക ശിരോചര്‍മത്തിലേയ്ക്ക് എണ്ണ ചെന്ന് മുടിയ്ക്ക് ഈര്‍പ്പം നല്കി മുടിയുടെ ആരോഗ്യം സംരക്ഷിയ്ക്കും. അതിനായി കുറച്ച് ഓയില്‍ ഉണ്ടാക്കാം. 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയ്ക്ക് 1ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍, ഒന്നര ടേബിള്‍സ്പൂണ്‍ ലാവെന്‍ഡര്‍ ഓയില്‍, ഒരു ടീസ്പൂണ്‍ വൈറ്റമിന്‍ ഓയില്‍ എന്ന അളവില്‍ എടുത്താല്‍ മതിയാകും.ബദാം ഓയില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുള്ള ഒന്നാണ്. ഇത് മുടിയ്ക്ക് ഏറെ ആരോഗ്യം നല്കുന്ന, അത്യാവശ്യമായ ഒന്നാണ്. ഇത് മുടിയ്ക്കേറെ പോഷകങ്ങള്‍ നല്കുന്ന ഒന്നാണ്. ഇത് മുടിയുടെ വരണ്ട സ്വഭാവം മാറാന്‍ നല്ലതാണ്. മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും ഇതേറെ നല്ലതാണ്. നിര്‍ജീവമായ മുടിയിഴകള്‍ക്ക് ആരോഗ്യം നല്‍കാനും ജീവന് നല്‍കാനും മികച്ചതാണ് വൈറ്റമിന്‍ ഇ. മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടിയ്ക്ക് തിളക്കം നല്‍കാനും വൈറ്റമിന്‍ ഇ ഓയില്‍ മികച്ചതു തന്നെയാണ്. കൂടുതല്‍ എണ്ണമയമുള്ള മുടിയെങ്കില്‍ വൈറ്റമിന്‍ ഇ, ബദാം ഓയില്‍ അളവ് കുറച്ചുകൂടി കുറയ്ക്കാം. ഇവയെല്ലാം ചേര്‍ത്തിളക്കാം. ഇത് മുടിയില്‍ പുരട്ടുന്നതിന് മുന്‍പായി ഡബിള്‍ ബോയില്‍ ചെയ്യാം. പിന്നീട് ശിരോചര്‍മത്തില്‍ പുരട്ടി നല്ലതുപോലെ മസാജ് ചെയ്ത് അര മണിക്കൂര്‍ ശേഷം ഏതെങ്കിലും നാച്വറല്‍ ഷാംപൂ കൊണ്ട കഴുകിക്കളയാം. റോസ്മേരിയെന്നത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രകൃതിദത്തസസ്യമാണ്. ഇതില്‍ നിന്നെടുക്കുന്ന ഓയിലാണ് റോസ്മേരി ഓയില്‍. ഇതിന്റെ ഏറ്റവും വലിയ ഗുണം കാര്‍നോസിക് ആസിഡ് എന്ന ഘടകമാണ്. ഇത് നമ്മുടെ നശിച്ച് പോകുന്ന കോശങ്ങളെ പുനര്‍ജീവിപ്പിച്ച് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഗുണം നല്‍കും.