ഓണാഘോഷത്തോട് അനുബന്ധിച്ച് തൃശ്ശൂരില്‍ നടക്കാറുള്ള പുലിക്കളി ഇത്തവണ വേണ്ടെന്നു വച്ച തീരുമാനം തിരുത്തണമെന്ന് സംഘാടക സമിതി. തീരുമാനം ഏകപക്ഷീയമാണെന്നും ഓണം വാരോഘോഷം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ തൃശൂര്‍ മേയര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഒമ്ബത് ടീമും നാലുലക്ഷം വീതം ചെലവഴിച്ചു കഴിഞ്ഞു. പുലിക്കളി നടക്കാതിരുന്നാല്‍ വന്‍ നഷ്ടമുണ്ടാകും. തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്കും മേയര്‍ക്കും നിവേദനം നല്‍കുമെന്നും സംഘാടക സമിതി വ്യക്തമാക്കി. സെപ്റ്റംബർ 18ന് ആയിരുന്നു പുലിക്കളി നിശ്ചയിച്ചിരുന്നത്. 11 സംഘങ്ങള്‍ ഇതിനായി റജിസ്റ്റർ ചെയ്തിരുന്നു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തൃശൂർ കോർപറേഷന്റെ സർവകക്ഷി യോഗത്തില്‍ പുലിക്കളി വേണ്ടെന്ന തീരുമാനമെടുത്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള കുമ്മാട്ടിയും വേണ്ടെന്നുവച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓണാഘോഷം ഇത്തവണ ഉണ്ടാകില്ലെന്ന് ഇന്നലെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുലിക്കളിയും വേണ്ടെന്നു തീരുമാനിച്ചത്.