നഗരസഭയിലെ കഴക്കൂട്ടം സോണല്‍ പരിധിയില്‍ കാട്ടായിക്കോണം കൗണ്‍സില്‍ മേഖലയിലെ രണ്ട് സ്ഥാപനങ്ങളെ ഹരിതസ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. കാട്ടായിക്കോണത്തെ ഉദിയറമൂല ഗവ.എല്‍.പി.എസ്, യൂ.ഐ.ടി എന്നീ സ്ഥാപനങ്ങളാണ് ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. രണ്ട് സ്ഥാപനങ്ങളിലും മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള ഉപാധികള്‍ നഗരസഭയും ഹരിത കേരളം മിഷനും ചേര്‍ന്ന് സംഘടിപ്പിച്ചുകൊണ്ടാണ് ഈ പ്രഖ്യാപനം നടത്തിയത്.
കാട്ടായിക്കോണം ഗവ.എല്‍.പി.എസില്‍് നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഡി.രമേഷ് സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കഴക്കൂട്ടം സോണല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, ജെ.എച്ച്.ഐമാരായ ലക്ഷ്മി രാജ്, മജീഷ, സോണി, സ്‌കൂള്‍ എച്ച് എം.സരിത, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഹരികുമാര്‍, നവകേരളം കര്‍മ്മ പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ അഞ്ജു എന്നിവര്‍ സംസാരിച്ചു.