ദേശീയ പാതയില്‍ തടി ലോറി മറിഞ്ഞു. തടി ലോറി മറിഞ്ഞ് അപകടമുണ്ടായത് ഇടപ്പള്ളി വൈറ്റില റൂട്ടില്‍ ദേശീയ പാതയിലാണ്.ലോറിയിലുണ്ടായിരുന്ന തടികള്‍ റോഡിലേക്ക് മറിയുകയും, ഇതേത്തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തു. ലോറി അപകടത്തില്‍പ്പെട്ടത് ഇടപ്പള്ളി വൈറ്റില റൂട്ടില്‍ ചക്കര പറമ്ബിലാണ്. നിസാര പരിക്കുകളോടെ ലോറി ഡ്രൈവർ രക്ഷപ്പെടുകയുണ്ടായി. ക്ലീനറുടെ കൈക്കാണ് പരിക്കേറ്റത്.ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റാനുളള ശ്രമം പുരോഗമിക്കുന്നു. വൈറ്റില ഇടപ്പള്ളി റൂട്ടില്‍ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. തടിക്കഷ്ണങ്ങള്‍ റോഡില്‍ വീണ സാഹചര്യത്തില്‍ ആണിത്.