നിങ്ങള്‍ കണ്ടുപിടിക്കൂ, ഞങ്ങള്‍ക്കെങ്ങനെ അറിയാന്‍ പറ്റും?’ എന്നെല്ലാം പൊലീസിനോട് ചോദിച്ചു. ശ്രീതുവാകട്ടെ സഹോദരനെ സംരക്ഷിക്കുന്ന തരത്തിലുള്ള മറുപടികളാണ് നല്‍കിയത്. എന്നാല്‍ എന്നോടുള്ള അടുപ്പക്കൂടുതല്‍ കൊണ്ട് മക്കളോട് ഹരികുമാര്‍ ദേഷ്യത്തോടെ പെരുമാറിയിട്ടുണ്ടെന്ന് ശ്രീതു പറഞ്ഞത് തുമ്ബായി. ഒരിക്കല്‍ ഹരികുമാര്‍ ദേവേന്ദുവിനെ ദേഷ്യത്തില്‍ വലിച്ചെറിഞ്ഞിട്ടുണ്ടെന്നും ശ്രീതു പറഞ്ഞതോടെ അമ്മാവന്‍ കുടുങ്ങി.
ശ്രീതു ഇപ്പറഞ്ഞ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അരമണിക്കൂര്‍ പോലും പിടിച്ചുനില്‍ക്കാന്‍ ഹരികുമാറിനായില്ല. പുലർച്ചെ 5 മണിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതി ബാലരാമപുരം പൊലീസിന് ലഭിക്കുന്നത്. ആദ്യ പരിശോധനയില്‍ തന്നെ വീട്ടുമുറ്റത്തെ കിണർ മറച്ചിരിക്കുന്ന വല ഒരു ഭാഗത്ത് നീങ്ങിയിരിക്കുന്നത ശ്രദ്ധയില്‍പെട്ടു. മൃതദേഹം ലഭിച്ചതോടെ കൊലപാതകി വീട്ടിനുള്ളില്‍ തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. കട്ടിലിന് തീയിട്ടും ഷെഡില്‍ മൂന്ന് കുരുക്കിട്ടും തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ പദ്ധതികളെല്ലാം പൊളിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.