ദുരന്ത ബാധിതര്‍ക്ക് കെ.പി ഗ്രൂപ് ജോലി നല്‍കും

 വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമുണ്ടായ ഉരുള്‍പൊട്ടല്‍ ബാധിതർക്ക് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.പി ഗ്രൂപ് ദുബൈയില്‍ ജോലി നല്‍കുമെന്ന് മാനേജിങ് ഡയറക്ടർ കെ.പി.

മുഹമ്മദ് പറഞ്ഞു. ഇത്തരം ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ചേർത്ത് നിർത്തുക എന്നത് എല്ലാവരുടെയും സാമൂഹ്യ ബാധ്യതയാണെന്നും ഈയൊരു ബാധ്യത നിർവഹണത്തില്‍ എളിയ രീതിയില്‍ പങ്കുചേരുന്നതില്‍ കെ.പി ഗ്രൂപ്പിന് ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതരായ അർഹരായ ആളുകളെ ആവശ്യമുള്ള പോസ്റ്റുകളില്‍ അതത് യോഗ്യതകള്‍ അനുസരിച്ച്‌ നിയമിക്കും.

നിലവില്‍ സൂപ്പർമാർക്കറ്റുകളില്‍ അക്കൗണ്ടിങ്, മർച്ചന്‍റെയ്സർ, റസ്റ്റാറന്‍റ് ആൻഡ് കഫേകളില്‍ ബില്ലിങ്, വെയ്റ്റർ, മൊബൈല്‍ ഷോപ്പുകളില്‍ ടെക്നീഷ്യൻ, സെയില്‍സ് സ്റ്റാഫ് മുതലായ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. [email protected] എന്ന ജി മെയിലിലേക്കും +971561885464 എന്ന വാട്സാപ്പ് നമ്ബറിലേക്കുമാണ് ബയോഡേറ്റ അയക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *