വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരേയും പരുക്കേറ്റവരേയും മാനസികമായി ശാക്തീകരിക്കുന്നതിന് ശാസ്ത്രീയമായ കൗണ്‍സിലിംഗ്, തെറാപ്പി, മെഡിക്കേഷൻ എന്നിവ നല്‍കുന്നതിന് സംസ്ഥാന യുവജന കമ്മീഷൻ ആരംഭിച്ച കൗണ്‍സിലിംഗ് പദ്ധതിയിലേക്ക് യോഗ്യതയും പ്രവർത്തന പരിചയവുമുള്ള സന്നദ്ധപ്രവർത്തകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ളവർക്കു യുവജന കമ്മീഷൻ വെബ്‌സൈറ്റില്‍ (ksyc.kerala.gov.in) നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കാം ഗൂഗിള്‍ ഫോം ലിങ്ക്:https://forms.gle/SAw3rDnwdBPW1rme9