ഒരു പ്രമുഖ ആഗോള ലക്ഷ്യസ്ഥാനമായി നഗരത്തിന്റെ പ്രൊഫൈല്‍ കൂടുതല്‍ ഉയര്‍ത്തുന്നതിന് ആകര്‍ഷകമായ അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും ഒരുക്കി ദുബൈ ഡെസ്റ്റിനേഷന്‍സ് ക്യാമ്ബയിന്റെ പുതിയ ഘട്ടം ആരംഭിച്ചു.
ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാന്‍ഡ് ദുബൈ സംഘടിപ്പിക്കുന്ന ക്യാമ്ബയിന്‍ ബീച്ച് ഡെസ്റ്റിനേഷനുകള്‍, വാട്ടര്‍പാര്‍ക്കുകള്‍, ഇന്‍ഡോര്‍ ആക്ടിവിറ്റികള്‍, ആഡംബര ഹോട്ടല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, നഗരത്തിന്റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ എടുത്തുകാണിക്കുന്നു.
ദുബൈയെ ലോകത്തിലെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നാക്കി മാറ്റുന്ന ലക്ഷ്യസ്ഥാനങ്ങള്‍, മറഞ്ഞിരിക്കുന്ന രത്‌നങ്ങള്‍, ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേക്ക് ക്യാമ്ബയിന്‍ വെളിച്ചം വീശുമെന്ന് ബ്രാന്‍ഡ് ദുബൈ ഡയറക്ടര്‍ ശൈമ അല്‍ സുവൈദി പറഞ്ഞു.
ദുബൈ ലേഡീസ് ക്ലബ്, ബ്ലൂവാട്ടേഴ്സ്, ദുബൈ മറീന, ജുമൈറ ബീച്ച് റെസിഡന്‍സ്, ദി ബീച്ച്, ജുമൈറ, അല്‍ മംസാര്‍ പാര്‍ക്ക്, നൈറ്റ് ബീച്ച് തുടങ്ങിയ ബീച്ചുകള്‍ വിവിധ ജല പ്രവര്‍ത്തനങ്ങളുടെ വേദിയാകും. ഇന്‍ഡോര്‍ സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് നിരവധി മാളുകളിലും ആകര്‍ഷങ്ങളിലും പരിപാടികളുണ്ട്. ലെഗോലാന്‍ഡ് വാട്ടര്‍ പാര്‍ക്ക്, വൈല്‍ഡ് വാഡി, അറ്റ്ലാന്റിസിലെ അക്വാവെഞ്ചര്‍ വാട്ടര്‍ പാര്‍ക്ക്, ദി പാമിലെ അക്വാവെഞ്ചര്‍ വാട്ടര്‍പാര്‍ക്ക് എന്നിവയുള്‍പ്പെടെ വാട്ടര്‍പാര്‍ക്കുകളും പങ്കാളികളാകും. ദുബൈയില്‍ ആരംഭിച്ച ബിസിനസ്സുകളുടെ വിജയഗാഥകള്‍ ഉയര്‍ത്തിക്കാട്ടുന്ന ‘പ്രൗഡ്്ലി ഫ്രം ദുബൈ’ നെറ്റ്വര്‍ക്കില്‍ നിന്നുള്ള അതുല്യമായ ഹോംഗ്രൗണ്‍ ബിസിനസുകളെയും ക്യാമ്ബയിന്‍ ശ്രദ്ധയില്‍പ്പെടുത്തും.