നൂതനത്വം, അറിവ് മാനേജ്‌മെന്റ് എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും( GDRFAD)അജ്മാൻ ടൂറിസം വികസന വകുപ്പും സഹകരണ കരാറില്‍ ഒപ്പുവച്ചു.ജി ഡി ആർ എഫ് എ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മർറിയും അജ്മാൻ ടൂറിസം വികസന വകുപ്പ് ഡയറക്ടർ ജനറല്‍ മഹ്മൂദ് ഖലീല്‍ അല്‍ ഹാഷിമിയുമാണ് ധാരണ പത്രത്തില്‍ ഒപ്പുവെച്ചത്.മികച്ച സമ്ബ്രദായങ്ങള്‍ മെച്ചപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുക, ഭാവി സന്നദ്ധത, നവീകരണം, അറിവ് മാനേജ്‌മെന്റ് തുടങ്ങിയ പ്രത്യേക മേഖലകളിലെ വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയിലെ സഹകരണം ധാരണാപത്രത്തില്‍ ഉള്‍ക്കൊള്ളുന്നു. മാനവ വിഭവശേഷിയുടെ കഴിവുകളും അനുഭവങ്ങളും വികസിപ്പിക്കാനും മികച്ച സമ്ബ്രദായങ്ങള്‍ പര്യവേക്ഷണം ചെയ്യാനും അവ ഉചിതമായി നടപ്പിലാക്കാനും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട സമ്ബ്രദായങ്ങള്‍ നവീകരിക്കാനും കരാർ ലക്ഷ്യമിടുന്നുണ്ട് . സ്ഥാപന പിന്തുണ, മാനവ വിഭവശേഷി മേഖലകളിലെ സഹകരണവും ധാരണാപത്രത്തില്‍ ഉള്‍പ്പെടുന്നു.തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള ജി ഡി ആർ എഫ് എ യുടെ പ്രതിബദ്ധതയും വികസന പ്രക്രിയയെ പിന്തുണയ്ക്കുന്നതില്‍ പങ്കാളികളുടെ പ്രാധാന്യവും ലഫ്റ്റനല്‍ ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മർറി ചടങ്ങില്‍ വിശദീകരിച്ചു. സർക്കാർ സ്ഥാപനങ്ങള്‍ തമ്മിലുള്ള സംയോജനം ശക്തിപ്പെടുത്തുന്നതിലും ദുബായിയുടെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങള്‍ വർദ്ധിപ്പിക്കുന്നതിലും തന്ത്രപരമായ പങ്കാളിത്തങ്ങള്‍ നിർണായക പങ്കാണ് വഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി