‘ദി രാജാസാബ്’; ഹൊറര്‍-കോമഡി ജോണറില്‍ ഭാഗ്യം പരീക്ഷിക്കാൻ പ്രഭാസ്

‘കല്‍ക്കി 2898 എ ഡി’ ക്ക് ശേഷം പ്രഭാസ് പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ‘ദി രാജാസാബ്’. ഹൊറർ-കോമഡി ജോണറില്‍ കഥ പറയുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഹൊറർ എലമെന്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യല്‍ എന്നീ സിനിമകള്‍ക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്. മാരുതി തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. താൻ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ പ്രോജക്ടുകളില്‍ ഒന്നാണ് രാജാ സാബ് എന്ന് സംവിധായകൻ മാരുതി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി കെ വിശ്വ പ്രസാദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. തമന്‍ എസ് ആണ് സംഗീതം. കാർത്തിക് പളനിയാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. 2025 ഏപ്രില്‍ 10 നാണ് സിനിമ ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തുക. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍ രാജ സുബ്രഹ്‍മണ്യന്‍, സുനില്‍ ഷാ, എഡിറ്റിംഗ് കോട്ടഗിരി വെങ്കടേശ്വര റാവു, സംഘട്ടനം റാം ലക്ഷ്മണ്‍, കിംഗ് സോളമന്‍, വിഎഫ്‌എക്സ് പ്രൊഡ്യൂസര്‍ ആര്‍ സി കമലകണ്ണന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ എസ്‍കെഎന്‍, മാര്‍ക്കറ്റിംഗ് വോള്‍സ് ആന്‍ഡ് ട്രെന്‍ഡ്സ്, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, വിഎഫ്‌എക്സ് കമ്ബനി ഡെക്കാണ്‍ ഡ്രീംസ്, മോഷന്‍ പോസ്റ്റര്‍ വെങ്കി, വിഷ്വല്‍ സൂപ്പര്‍വിഷന്‍ അനില്‍ കുമാര്‍ ഉപാദ്വൗള തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *